ശ്രീകണ്ഠപുരം: മലയോര ഗ്രാമങ്ങളിലെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ പയ്യാവൂര്‍ പഞ്ചായത്തിന്റെ കര്‍ണാടക അതിര്‍ത്തിയില്‍ ഒരുക്കിയ തൂക്കുവേലി (തൂങ്ങി നില്ക്കുന്ന സൗരോർജ വേലികള്‍) ശനിയാഴ്ച നാടിന് സമർപ്പിക്കും. ഉച്ചക്ക് 2.30ന് ആടാംപാറയിൽ മന്ത്രി എം.ബി. രാജേഷ്...
പരിയാരം : കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ ശുചിമുറികള്‍ സാമൂഹികവിരുദ്ധര്‍ രണ്ടാം തവണയും തകര്‍ത്തു. ഏഴാം നിലയിലെ ആസ്പത്രി വാര്‍ഡുകളില്‍ പുതുതായി പണിത ശുചിമുറികളിലെ ക്ലോസെറ്റും ഫൈബര്‍ സീറ്റും ഇളക്കി നശിപ്പിച്ച നിലയിലാണ്. ഇതിലേക്ക്...
കണ്ണൂർ: ഭൂരഹിതരും ഭവനരഹിതരുമായവർക്കുമായി ലൈഫ് മിഷന് മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി കണ്ണൂർ ജില്ലയില്‍ നിര്‍മിച്ച ആദ്യഭവന സമുച്ചയം കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ലൈഫ് ഗുണഭോക്താവ് കെ.എം റംലത്തിന്റെ ഫ്ലാറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ...
ചിറക്കൽ : ചാമുണ്ഡിക്കോട്ടത്ത് നാലരപ്പതിറ്റാണ്ടിനു ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിനു ഭക്തജനത്തിരക്കേറി. കോലത്തുനാടിന്റെ സർവൈശ്വര്യങ്ങൾക്കു കാരണമെന്നു വിശ്വസിച്ചിരുന്ന മുപ്പത്തൈവർ തെയ്യങ്ങളാണു പെരുങ്കളിയാട്ടത്തിൽ കെട്ടിയാടുന്നത്. വീരൻ, വീരാളി, തീച്ചാമുണ്ഡി, പുതിയ ഭഗവതി, ഭദ്രകാളി, കരിങ്കുട്ടി ശാസ്തൻ, സോമേശ്വരി അമ്മ,...
താഴെചൊവ്വ: ലോറിയിൽ പടക്ക വിൽപന നടത്തുന്നതിനിടെ മൂന്ന് പേർ പിടിയിൽ. വ്യാപാരി വ്യവസായി സംഘടനകളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കിഴുത്തള്ളിയിൽ വച്ചാണ് പിടിയിലായത്. ലോറിയും എടക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.എസിപി: ടി.കെ.രത്നകുമാറിന്റെ നിർദേശപ്രകാരം...
എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ തീയിട്ടതിനെ തുടര്‍ന്ന് മരിച്ച മട്ടന്നൂര്‍ പാലോട്ട് പള്ളി ബദരിയ മന്‍സില്‍ മാണിക്കോത്ത് റഹ്മത്ത്, കൊടോളിപ്രം കൊട്ടാരത്തില്‍ പുതിയപുര കെ പി നൗഫീഖ് എന്നിവരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. വെള്ളിയാഴ്ച...
കണ്ണൂർ: ചിറക്കലിൽ പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർഥി തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ സ്വമേധയ നടപടി...
മയ്യിൽ: കുഞ്ഞുവരകൾ ചന്തം പകർന്ന മൺപാത്രങ്ങളിൽ പറവകൾക്കായുള്ള കുടിനീരും ധാന്യങ്ങളും കാത്തുവയ്ക്കുന്നുണ്ട് കുറേ കുഞ്ഞുങ്ങൾ. തിളച്ചുമറിയുന്ന വേനലിൽ ഭൂമിയുടെ അവകാശികൾക്ക് ഇത്തിരി വെള്ളവും ഭക്ഷണവും ഒരുക്കുകയാണ് സഫ്ദറിലേ ബാലവേദി പ്രവർത്തകർ. ‘കിളികളും കൂളാവട്ടെ’ എന്ന പേരിൽ...
കണ്ണൂർ: വീടുകളിലെ മാലിന്യമില്ലാതാക്കാൻ കുട്ടികൾ രംഗത്തിറങ്ങും. മാലിന്യത്തിന്റെ അളവ് കുറച്ചാൽ സമ്മാനമായി പോയിന്റും ബാലലൈബ്രറി തുടങ്ങാൻ സഹായധനവും കിട്ടും. കുടുംബശ്രീ സംസ്ഥാനമിഷനാണ് മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ കുട്ടികളെയും പങ്കാളികളാക്കുന്നത്. ഇതിനായി ബാലസഭാംഗങ്ങളെ ഉൾപ്പെടുത്തി ശുചിത്വോത്സവം എന്നപേരിൽ പ്രചാരണം...
പയ്യന്നൂർ : കെ. എസ് .ആർ .ട്ടി .സി രണ്ട് സൂപ്പർ ഫാസ്റ്റ് ബസുകൾ റോഡിൽ ഇറക്കാതെ നശിപ്പിക്കുന്നു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ ബസുകളാണ് ഇപ്പോൾ ഡിപ്പോയിൽ കയറ്റി ഇട്ടിരിക്കുന്നത്. ബെംഗളൂരു റൂട്ട്...