കേളകം: ഇരട്ടത്തോടിന് സമീപം തോട്ടിൽ ചാടിയ ആദിവാസി കോളനിയിലെ കൂടത്തിൽ അജിത്തിനെ കണ്ടെത്താനായില്ല.തിങ്കളാഴ്ച പകൽ മുഴുവൻ പേരാവൂർ അഗ്നി രക്ഷാ സേനയും സിവിൽ ഡിഫൻസ് ടീമും സംയുക്തമായി ഇരട്ടത്തോടിലും ബാവലിപ്പുഴയിൽ അണുങ്ങോട് വരെയും തിരച്ചിൽ നടത്തി....
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ ശുചിത്വ മാലിന്യ സംസ്ക്കരണ സംവിധാനം ഡിജിറ്റലായി. ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, കെൽട്രോൺ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ വീട്ടിലും സ്ഥാപനത്തിലും ക്യു.ആർ കോഡ് പതിപ്പിക്കും....
ഓണത്തിന് മുന്നോടിയായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 3200 രൂപ വീതം 50.53 ലക്ഷം പേർക്ക് ലഭ്യമാക്കും. ഇതിനായി 1749.73 കോടി രൂപ അനുവദിച്ചു. 6.52 ലക്ഷം...
കണ്ണൂർ : ജില്ലയിൽ ഒഴിവുള്ള 27 റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ സി പാസായ എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബർ 26ന് വൈകീട്ട് മൂന്ന് മണിക്കകം...
കണ്ണൂർ : വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൻറെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കണ്ണൂർ നഗരത്തിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾക്കായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം സെപ്റ്റംബർ അഞ്ചിന് നടക്കും....
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ഞ്ചേിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു. കോളേജ് ലക്ചറർ...
കണ്ണൂർ : സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലയിലെ യുവ കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി സെവൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ ക്ലബ്ബുകൾക്ക് പങ്കെടുക്കാം. പ്രായപരിധി 18 നും 40...
കണ്ണൂർ : മലയാളികളുടെ ആവേശമായ നെഹ്റു ട്രോഫി വള്ളം കളി കാണാൻ കണ്ണൂർ കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലയിലെ വള്ളം കളി പ്രേമികൾക്ക് വള്ളം കളി കാണാനും കായൽ ജലോത്സവത്തിന് പങ്കെടുക്കാനുമുള്ള അവസരമാണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്....
കണ്ണൂർ : ജില്ലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ഓണക്കാല പച്ചക്കറികൾക്ക് വിപണിയൊരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ കാർഷിക പരമ്പരാഗത വ്യാവസായിക ഉൽപ്പന്ന പ്രദർശന വിപണന മേളയിൽ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ നേരിട്ട് വിറ്റഴിക്കാം. അതത് കൃഷിഭവനുകളുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാൻ പോലീസിന്റെ വാഹനപരിശോധനയ്ക്കൊപ്പം ആൽക്കോ വാനും. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം വാഹനത്തിലുണ്ട്. ഉമിനീരുപയോഗിച്ചാണ് പരിശോധന. റോട്ടറി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ നടപ്പാക്കാനായി ആരംഭിച്ച...