മുരിങ്ങോടി: എടപ്പാറ കോളനിയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ആഷിക്കാണ് കിണറ്റിലിറങ്ങി ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
വാളാട്: ഗോത്രമേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്ക് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. എടത്തന ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച്...
സംസ്ഥാനത്തെ അഞ്ച് ആസ്പത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്ന് ആസ്പത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും രണ്ട് ആസ്പത്രികള്‍ക്ക് പുന: അംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട്...
വയനാട് : അവധി ആഘോഷിക്കാനെത്തിയ പതിനേഴുകാരി മുങ്ങിമരിച്ചു. വയനാട് നീലഗിരി എരുമാടിലെ കുടുംബവീട്ടിലെത്തിയ തിരുനെല്ലി കൊല്ലമാവുടി സ്വദേശിനി അനുപ്രിയയാണ് (17) മരിച്ചത്. വീടിനു സമീപമുള്ള പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാലുതെറ്റി വീഴുകയായിരുന്നു. മുട്ടറ്റം വെള്ളം മാത്രമേ പുഴയിലുണ്ടായിരുന്നുള്ളൂവെങ്കിലും...
മുഖ്യമന്ത്രി പിണറായി വിജയന് നാളെ പ്രധാനമന്ത്രിയെ കാണും.സംസ്ഥാനത്തെ മലയോര മേഖലയില്‍ വലിയ ആശങ്ക സൃഷ്ടിച്ച ബഫര്‍ സോണ്‍ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചേക്കും എന്നാണ് വിവരം. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീളുന്നതിലുള്ള...
തൃശൂർ: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. തൃശൂർ എടവിലാണ് സംഭവം. ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരാണ് മരിച്ച നാലുപേരും. തൃശൂർ എൽത്തുരുത്ത് സ്വദേശികളാണ് ഇവർ. സെന്റ് തോമസ് കോളേജിലെ മുൻ അദ്ധ്യാപകൻ...
കൊച്ചി: പുതിയ സ്കൂട്ടർ ഓട്ടത്തിനിടെ കത്തിനശിച്ചു.കളമശേരി പെരിങ്ങഴ സ്വദേശി അനഘ നായറുടെ സ്കൂട്ടറാണ് കത്തിനശിച്ചത്. അനഘ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്തോടെ കളമശേരി എച്ച് എം. ടി സ്റ്റോറിനു സമീപമാണ് ഓടിക്കൊണ്ടിരുന്ന...
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ യുവതികളുടെ നഗ്ന ചിത്രങ്ങൾ തട്ടിയെടുത്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കള്ളിക്കാട് മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷ് (37) ആണ് പിടിയിലായത്. നെയ്യാർ ഡാം സ്വദേശിനിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജ്യോതിഷിയാണെന്ന്...
തിരുവനന്തപുരം: ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. കൊലപാതകമാണെന്ന് കിരണിന്റെ ബന്ധുക്കൾ നേരത്തേ വിഴിഞ്ഞം പോലീസിൽ പരാതി നൽകിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് പോലീസിന്റെ കണ്ടെത്തൽ.പ്രണയനൈരാശ്യത്തിനൊപ്പം പെൺസുഹൃത്തിന്റെ ബന്ധുക്കളുടെ...
അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചവരില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് 2,78,83,024 രൂപ. ഈ വര്‍ഷം ഒക്ടോബറിലാണ് ഓപ്പറേഷന് യെല്ലോ ആരംഭിച്ചത്. പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ അനര്‍ഹരെ കണ്ടെത്തുകയാണ് ഉദ്യമത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വകുപ്പില്‍...