വാഹനാപകടം: സൈനികൻ മരിച്ചു
തിരുവനന്തപുരം: കിളിമാനൂരിൽ സൈനികൻ വാഹനാപകടത്തിൽ മരിച്ചു. പുള്ളിമാത്ത് സ്വദേശി ആരോമൽ(25) ആണ് മരിച്ചത്.
ഡിസംബർ 31-ന് രാത്രിയിലാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ആരോമലിന് പരിക്കേറ്റത്. പ്രദേശവാസികൾ ചേർന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന പിതാവിനെ കാണാൻ നാട്ടിലെത്തിയ വേളയിലാണ് ആരോമലിന് അപകടം സംഭവിച്ചത്. മഹാരാഷ്ട്രയിലെ നാസിക്ക് മേഖലയിലാണ് ആരോമൽ സേവനം അനുഷ്ഠിച്ചിരുന്നത്.
