മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ഭാഗവത നവാഹയജ്ഞം തുടങ്ങി
ഇരിക്കൂർ : മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ നവരാത്രിയാഘോഷത്തോടനുബന്ധിച്ചുള്ള ദേവീ ഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി. 18-ന് സമാപിക്കും.
പി.എസ്.മോഹനൻ കൊട്ടിയൂരാണ് യജ്ഞാചാര്യൻ മുന്നാക്ക വികസന കോർപറേഷൻ ഡയറക്ടർ കെ.സി.സാമൻ നമ്പ്യാൻ ഭദ്രദീപം തെളിച്ചു. പി.കെ.സോമൻ നമ്പ്യാർ അധ്യക്ഷതവഹിച്ചു.
എക്സി. ഓഫീസർ പി.മുരളിധരൻ, എ.കെ.സതീശൻ, കെ.വി.മാരൻ, ഇ.കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് യങ്ങാചാര്യൻ പ്രഭാഷണം നടത്തി.
