ശോഭിത പേരാവൂർ പ്രതിവാര നറുക്കെടുപ്പ്; തൊണ്ടിയിൽ സ്വദേശിക്ക് സമ്മാനം
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെപ്രതിവാര നറുക്കെടുപ്പ് നടത്തി.പേരാവൂർ പഞ്ചായത്ത് തൊണ്ടിയിൽ വാർഡ് മെമ്പർ രാജു ജോസഫ് നറുക്കെടുപ്പ് നിർവഹിച്ചു.തൊണ്ടിയിൽ സ്വദേശി ചേമ്പിലാട്ട് അനീഷാണ് ഈ ആഴ്ചയിലെ വിജയി.

ശോഭിത വെഡ്ഡിങ്ങ് സെന്റർ പ്രതിനിധികളായ കെ.ബിജേഷ്, ടി.അസീസ്, എൽബിൻ ജോസ്, വി. അനിരുദ്ധൻ, എം.എ.ഉസ്മാൻ ,സൂറത്ത് ഗുരുകൃപ ഏജൻസീസ് പ്രതിനിധി റാം സിംഗ്, ജീവനക്കാർ എന്നിവർ സംബന്ധിച്ചു.കഴിഞ്ഞ ആഴ്ചയിലെ വിജയി പുതുശേരി സ്വദേശിനി റിൻസി ഷിജിനുള്ള സമ്മാനം രാജു ജോസഫ് കൈമാറി.എല്ലാ ആഴ്ചകളിലും നറുക്കെടുപ്പ്, മാസാവസാനം മെഗാ നറുക്കെടുപ്പ്, ഡിസംബർ 31ന് ബംബർ നറുക്കെടുപ്പിൽ സ്കൂട്ടി,വാഷിങ്ങ് മെഷീൻ,സ്മാർട്ട്ഫോ എന്നിവയുമാണ് ശോഭിത ഒരുക്കിയിരിക്കുത്.
