ഹരിത കർമസേനയുടെ യൂസർഫീ വീഴ്ച വരുത്തുന്നവർ മാസം 50 ശതമാനം പിഴ നല്കണം

Share our post

പേരാവൂർ: ഹരിതകർമസേനയുടെ യൂസർഫീ വീഴ്ചവരുത്തുന്ന ഓരോ മാലിന്യ ഉത്പാദകനും മാസം 50 ശതമാനം പിഴ നല്കണമെന്ന് സർക്കാർ ഉത്തരവ്. യൂസർ ഫീ നല്കാൻ ബാധ്യതയുള്ളവർ നിശ്ചിത തീയതി മുതൽ തൊണ്ണൂറ് ദിവസത്തിന് ശേഷവും യൂസർ ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ മാത്രമാണ് പ്രതിമാസം 50 ശതമാനം പിഴ നല്‌കേണ്ടത്.

ഓരോ മാലിന്യ ഉത്പാദകനുംയൂസർ ഫീസ് ഗ്രാമപഞ്ചായത്തിനോ അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ഏജൻസിക്കോ എല്ലാ മാസത്തിലെയും അവസാന തീയതിക്ക് മുമ്പായോ അല്ലെങ്കിൽ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചേക്കാവുന്ന അത്തരം കാലയളവിനുള്ളിലോ നൽകേണ്ടതാണ്. യൂസർ ഫീസ് അടയ്ക്കുന്നതിൽ ഏതെങ്കിലും മാലിന്യ ഉത്പാദകൻ വീഴ്ചവരുത്തിയാൽ പ്രതിമാസം അമ്പത് ശതമാനം പിഴയോടു കൂടികുടിശിക അടക്കണമെന്നാണ് ഉത്തരവ്.

യൂസർ ഫീസ് വീഴ്ച വരുത്തിയ ആളിന് ഗ്രാമപഞ്ചായത്തിൽ നിന്നുള്ള ഏതൊരു സേവനവും നൽകാൻ സെക്രട്ടറിക്ക് വിസമ്മതിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!