ഇന്ത്യ എന്ന പദത്തെ അപഹസിക്കാൻ ശ്രമം: വി.ശിവദാസൻ എം.പി

Share our post

കണ്ണൂർ : ഇന്ത്യ എന്ന പദത്തെ അപഹസിക്കാൻ ഭരണാധികാരികളുടെ നേതൃത്വത്തിൽ പലരും ശ്രമിക്കുന്നുവെന്ന് വി.ശിവദാസൻ എം.പി. കണ്ണൂർ സർവകലാശാല യൂണിയന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന മുദ്രാവാക്യം ഉയർത്തി രാജ്യത്ത് ഫാഷിസം വളരുകയാണെന്നും അതിന് പ്രതിരോധം തീർക്കാൻ വിദ്യാർഥികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ടി.പ്രതിക് അധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

സർവകലാശാല ഡിഎസ്എസ് ഡോ.നഫീസ ബേബി, സിൻഡിക്കറ്റ് അംഗങ്ങളായ എ.അശോകൻ, കെ.ടി.ചന്ദ്രമോഹൻ, പ്രിൻസിപ്പൽ ഇൻചാർജ് ഡോ. കെ.പി.പ്രശാന്ത്‌, കോളജ് സൂപ്രണ്ട് പ്രത്യുഷ് പുരുഷോത്തമൻ, ചെയർപഴ്സൺ ടി.പി.അഖില, യൂണിയൻ അംഗംങ്ങളായ അനന്യ ആർ. ചന്ദ്രൻ, ടി.സൂര്യജിത്ത്, പ്രജിന, അന്ഷിക പാനൂർ, മുഹമ്മദ്‌ ഫവാസ് എന്നിവർ പ്രസംഗിച്ചു.

എസ്എൻ കോളജ് മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് എം.പി

കണ്ണൂർ സർവകലാശാല യൂണിയൻ ഉദ്ഘാടനത്തിനിടെ എസ്എൻ കോളജ് മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് വി.ശിവദാസൻ എം.പി. പ്രസംഗം പിന്നിലിരിക്കുന്ന വിദ്യാർഥികൾക്ക് വ്യക്തമാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം താൻ ഈ കോളജിൽ പഠിച്ചിരുന്ന കാലം മുതൽ ഇതുതന്നെയാണ് അവസ്ഥയെന്നു കുറ്റപ്പെടുത്തി.

ക്ലാസ് മുറികൾ ആകെ അലങ്കോലമാണ്. ഓഡിറ്റോറിയത്തിൽ പരിപാടി നടക്കുമ്പോൾ തൊട്ടുപുറത്തുള്ള കുട്ടികൾക്കു പോലും ഒന്നും കേൾക്കാനാകുന്നില്ല. മോശം മാനേജ്മെന്റാണ്. ഫീസ് എണ്ണിവാങ്ങുന്നതിലുള്ള താൽപര്യം സൗകര്യങ്ങൾ ഒരുക്കുന്നതിലുമുണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!