മാഹി തിരഞ്ഞെടുപ്പിലേക്ക്

Share our post

മാഹി:മാഹി നഗരസഭ ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങളാരംഭിച്ചു. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം തീരുമാനിക്കുന്നതിന് വേണ്ടിയുള്ള സെൻസസ് മാഹിയിൽ 13 ന് ആരംഭിക്കും.

വീടുവീടാന്തരം കയറിയുള്ള സെൻസസ് 13 ന് മാഹി എം.എൽ.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് പുതുച്ചേരി സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ്‌ കെ.കെ.ശശിധരൻ മാഹി അഡ്മിനിസ്‌ട്രേറ്റർ ശിവരാജ് മീണ,മാഹി മുൻസിപ്പാൽ കമ്മീഷണർ എസ് ഭാസ്‌കരൻ പങ്കെടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!