മാലിന്യ എൻഫോഴ്സ്മെന്റ് പരിശോധന: കണ്ണൂർ മെഡിക്കൽ കോളേജിന് പിഴ
കണ്ണൂർ: ജില്ലാ മാലിന്യ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അഞ്ചരക്കണ്ടി ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ മെഡിക്കൽ കോളേജിന് 10000 രൂപ പിഴ ചുമത്തി. ഹരിതചട്ടങ്ങൾ പാലിക്കാത്തതിനും മാലിന്യം തരംതിരിക്കാതെ അലക്ഷ്യമായി കൂട്ടിയിട്ടതിനുമാണിത്.
പ്രധാന കെട്ടിടത്തിന്റെ പിറകുവശത്തായി ട്യൂബ്ലൈറ്റ്, ബൾബ് എന്നിവയടക്കമുള്ള മാലിന്യം, മറ്റ് ജൈവ-അജൈവ മാലിന്യവുമായി ചേർത്ത് കൂട്ടിയിട്ടനിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്.
സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, ഷെരീകുൽ അൻസാർ, ഹെൽത്ത് ഇൻസ്പെക്ടർ എൻ. ജസ്ന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
