കനത്ത മഴയിൽ കൂത്ത്പറമ്പ് നീർവ്വേലിയിൽ വീടുകളിൽ വെള്ളം കയറി
കൂത്ത്പറമ്പ് :കനത്ത മഴയിൽ കൂത്ത്പറമ്പ് മെരുവമ്പായിക്കടുത്ത നീർവ്വേലിയിൽ വീടുകളിൽ വെള്ളം കയറി. അളകാപുരിയിലെ പട്ടർകണ്ടി മുഹമ്മദലിയുടെ വീട് പട്ടർകണ്ടി സാദ്ധിഖ്, പട്ടർകണ്ടി ഷമീർ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
മട്ടന്നുർ – കൂത്തുപറമ്പ് കെ. എസ്. ടി. പി റോഡരുകിലെ വീടുകളിലാണ് വെളളം കയറിയത്. മഴ വെള്ളം ഒഴുകിപ്പോകാൻ സംവിധാനങ്ങളില്ലാത്തതാണ് വെള്ളക്കെട്ടിനിടയാക്കിയത്.
