ഷെ​യ​ർ​ ​ചാ​റ്റ്‌ വ​ഴി​ ​പ​രി​ച​യ​പ്പെ​ട്ട​ പതിനേഴുകാരിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു

Share our post

ക​ഴ​ക്കൂ​ട്ടം​:​ ​ഷെ​യ​ർ​ ​ചാ​റ്റിം​ഗ് ​വ​ഴി​ ​പ​രി​ച​യ​പ്പെ​ട്ട​ശേ​ഷം​ ​ക​ഴ​ക്കൂ​ട്ടം​ ​സ്വ​ദേ​ശി​യാ​യ​ ​പ​തി​നേ​ഴു​കാ​രി​യെ​ ​നി​ര​വ​ധി​ ​ത​വ​ണ​ ​പീ​ഡി​പ്പി​ക്കു​ക​യും​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​കൈ​ക്ക​ലാ​ക്കു​ക​യും​ ​ചെ​യ്ത​ ​യു​വാ​വി​നെ​ ​ക​ഴ​ക്കൂ​ട്ടം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മ​ല​പ്പു​റം​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​വെ​ങ്ങാ​ട് ​സ്വ​ദേ​ശി​ ​ഗോ​കു​ലാ​ണ് ​(20​)​ ​അ​റ​സ്റ്റി​ലാ​യ​ത്.​ ​

സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​മാ​യ​ ​ഷെ​യ​ർ​ ​ചാ​റ്റ് ​വ​ഴി​യാ​ണ് ​പെ​ൺ​കു​ട്ടി​യെ​ ​പ്ര​തി​ ​പ​രി​ച​യ​പ്പെ​ട്ട​ത്.​സം​സ്ഥാ​ന​ത്ത് ​ആ​ദ്യ​മാ​യാ​ണ് ​ഷെ​യ​ർ​ ​ചാ​റ്റ് ​വ​ഴി​ ​ഒ​രു​ ​കു​റ്റ​കൃ​ത്യം​ ​ന​ട​ക്കു​ന്ന​തെ​ന്ന് ​ക​ഴ​ക്കൂ​ട്ടം​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.മാ​താ​പി​താ​ക്ക​ൾ​ ​ഇ​ല്ലാ​ത്ത​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​ക​ണ്ടെ​ത്തി​ ​അ​വ​രു​മാ​യി​ ​സൗ​ഹൃ​ദം​ ​സ്ഥാ​പി​ച്ച് ​ലൈം​ഗി​ക​മാ​യി​ ​ഉ​പ​യോ​ഗി​ച്ച​തി​ന് ​ശേ​ഷം​ ​അ​വ​രു​ടെ​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​കൊ​ണ്ടു​ ​പോ​വു​ക​യാ​യി​രു​ന്നു​ ​പ്ര​തി​യു​ടെ​ ​രീ​തി.​

​ക​ഴ​ക്കൂ​ട്ടം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ലെ​ 17​കാ​രി​യെ​ ​ഒ​രു​ ​മാ​സം​ ​മു​ൻ​പ് ​പ്ര​ണ​യം​ ​ന​ടി​ച്ച് ​കാ​ർ​ ​വാ​ട​ക​യ്ക്ക് ​എ​ടു​ത്ത് ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​കൊ​ണ്ടു​പോ​യി​ ​കാ​റി​നു​ള്ളി​ൽ​ ​വ​ച്ച് ​പീ​ഡി​പ്പി​ച്ച​താ​യും​ ​ക​ഴ​ക്കൂ​ട്ടം​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ഇ​തി​ന്റെ​ ​സി.​സി​ ​ടി​വി​ ​ദൃ​ശ്യ​ങ്ങ​ളും​ ​പൊ​ലീ​സ് ​ക​ണ്ടെ​ടു​ത്തു.​പീ​ഡി​പ്പി​ച്ച​തി​നു​ശേ​ഷം​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​പ​ക്ക​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​മൂ​ന്ന​ര​ ​പ​വ​ന്റെ​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ​പ്ര​തി​ ​കൈ​ക്ക​ലാ​ക്കി​യ​ത്.​

​സം​ഭ​വ​ത്തി​ന് ​ശേ​ഷം​ ​ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ​ ​ജ്യൂ​സ് ​ക​ട​യി​ൽ​ ​ജോ​ലി​ ​ചെ​യ്ത് ​വ​ര​വെ​യാ​ണ് ​ക​ഴ​ക്കൂ​ട്ടം​ ​പൊ​ലീ​സ് ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​നേ​ര​ത്തെ​ ​പാ​ല​ക്കാ​ട് ​കൃ​ഷ്ണ​പു​ര​ത്ത് 16​ ​കാ​രി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​റി​മാ​ന്റ് ​ക​ഴി​ഞ്ഞ് ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ ​ശേ​ഷം​ ​പ്ര​തി​ ​നാ​ടു​വി​ടു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​വീ​ണ്ടും​ ​ഈ​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​കു​ന്ന​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!