Connect with us

Kannur

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്; ജില്ലയിൽ എ ഗ്രൂപ്പിന് കനത്ത നഷ്ടം

Published

on

Share our post

ശ്രീ​ക​ണ്ഠ​പു​രം: കെ.​പി.​സി.​സി ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്റു​മാ​രെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ജി​ല്ല​യി​ലും എ ​ഗ്രൂ​പ്പി​ന് വ​ന്‍ ന​ഷ്ടം. പ​ര​സ്യ​മാ​യും ര​ഹ​സ്യ​മാ​യും പ്ര​തി​ഷേ​ധം അ​റി​യി​ച്ച് നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. ജി​ല്ല​യി​ലെ 23 ബ്ലോ​ക്ക് പ്ര​സി​ഡ​ന്റു​മാ​രി​ല്‍ അ​ഞ്ചെ​ണ്ണം മാ​ത്ര​മാ​ണ് എ ​ഗ്രൂ​പ്പി​ന് ല​ഭി​ച്ച​ത്.

ത​ളി​പ്പ​റ​മ്പ്, ആ​ല​ക്കോ​ട്, കൂ​ത്തു​പ​റ​മ്പ്, ധ​ര്‍മ​ടം ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ങ്ങ​ൾ എ ​ഗ്രൂ​പ്പി​ന് ന​ഷ്ട​മാ​യി. ഐ ​ഗ്രൂ​പ്പി​ന്റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​യ്യ​ന്നൂ​ര്‍ ല​ഭി​ച്ച​താ​ണ് എ ​ഗ്രൂ​പ്പി​നു​ള്ള ഏ​ക നേ​ട്ടം. പ​യ്യ​ന്നൂ​രി​ന് പു​റ​മെ ശ്രീ​ക​ണ്ഠ​പു​രം (അ​ഡ്വ. ഇ.​വി. രാ​മ​കൃ​ഷ്ണ​ന്‍), അ​ഴീ​ക്കോ​ട് (ടി.​കെ. അ​ജി​ത്ത്), പേ​രാ​വൂ​ര്‍ (ജൂ​ബി​ലി ചാ​ക്കോ), കൊ​ള​ച്ചേ​രി (കെ.​പി. ശ​ശി​ധ​ര​ന്‍) എ​ന്നീ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ങ്ങ​ളാ​ണ് എ ​ഗ്രൂ​പ്പി​ന് ല​ഭി​ച്ച​ത്. പ​യ്യ​ന്നൂ​രി​ല്‍ കെ. ​ജ​യ​രാ​ജ​നാ​ണ് പ്ര​സി​ഡ​ന്റ്. ഐ ​ഗ്രൂ​പ്പി​ലെ ത​മ്മി​ല​ടി കാ​ര​ണ​മാ​ണ് ഇ​വി​ടെ എ ​ഗ്രൂ​പ്പി​ന് പ്ര​സി​ഡ​ന്റ് സ്ഥാ​നം ല​ഭി​ച്ച​ത്.

ബാ​ക്കി 18 പ്ര​സി​ഡ​ന്റ് സ്ഥാ​ന​വും കെ. ​സു​ധാ​ക​ര​ന്‍, വി.​ഡി. സ​തീ​ശ​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ അ​നു​യാ​യി​ക​ള്‍ക്കാ​ണ് ല​ഭി​ച്ച​ത്. സ​മ​വാ​യക്കമ്മി​റ്റി ഏ​ക​ക​ണ്ഠ​മാ​യി നി​ര്‍ദേ​ശി​ച്ച പേ​ര് പോ​ലും വെ​ട്ടി​മാ​റ്റി​യ​താ​യി എ ​ഗ്രൂ​പ്പി​ന് പ​രാ​തി​യു​ണ്ട്.

കൂ​ത്തു​പ​റ​മ്പി​ല്‍ ര​ജ​നീ​ഷ് ക​ക്കോ​ര​ത്തി​ന്റെ പേ​രാ​യി​രു​ന്നു സ​മ​വാ​യ​ക്ക​മ്മി​റ്റി നി​ര്‍ദേ​ശി​ച്ച​ത്. എ​ന്നാ​ല്‍, കെ. ​ലോ​ഹി​താ​ക്ഷ​നെ​യാ​ണ് പ്ര​സി​ഡ​ന്റാ​യി നി​യ​മി​ച്ച​ത്. ത​ളി​പ്പ​റ​മ്പി​ല്‍ നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്റ് എം.​വി. ര​വീ​ന്ദ്ര​നെ മാ​റ്റു​ക​യാ​ണെ​ങ്കി​ല്‍ കെ. ​രാ​മ​കൃ​ഷ്ണ​നെ പ്ര​സി​ഡ​ന്റാ​ക്ക​ണ​മെ​ന്നാ​ണ് എ ​ഗ്രൂ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ല്‍, അ​ത് അം​ഗീ​ക​രി​ച്ചി​ല്ല. പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഐ ​ഗ്രൂ​പ്പി​ലെ പി.​കെ. സ​ര​സ്വ​തി​യാ​ണ് ത​ളി​പ്പ​റ​മ്പി​ൽ പ്ര​സി​ഡ​ന്റാ​യ​ത്. ആ​ല​ക്കോ​ട് (ജോ​സ് വ​ട്ട​മ​ല), ഇ​രി​ക്കൂ​ര്‍ (ജോ​സ​ഫ് ആ​ഞ്ഞി​ലി​തോ​പ്പി​ല്‍), ക​ണ്ണൂ​ര്‍ (കാ​യ​ക്ക​ല്‍ രാ​ഹു​ല്‍), ക​ല്യാ​ശ്ശേ​രി (കൂ​ന​ത്ത​റ മോ​ഹ​ന​ന്‍), മാ​ടാ​യി (വി. ​രാ​ജ​ന്‍), ചി​റ​ക്ക​ല്‍ (കൂ​ക്കി​രി രാ​ജേ​ഷ്), ധ​ര്‍മ​ടം (കെ.​വി. ജ​യ​രാ​ജ​ന്‍), ച​ക്ക​ര​ക്ക​ല്ല് (കെ.​ഒ. സു​രേ​ന്ദ്ര​ന്‍), മ​ട്ട​ന്നൂ​ര്‍ (സു​രേ​ഷ് മാ​വി​ല), കോ​ള​യാ​ട് (കെ. ​രാ​ഘ​വ​ന്‍ മാ​സ്റ്റ​ര്‍), ഇ​രി​ട്ടി (പി.​എ. ന​സീ​ര്‍), കൂ​ത്തു​പറ​മ്പ് (കെ. ​ലോ​ഹി​താ​ക്ഷ​ന്‍), പാ​നൂ​ര്‍ (കെ.​പി. ഹാ​ഷിം), ത​ല​ശ്ശേ​രി (എം.​പി. അ​ര​വി​ന്ദാ​ക്ഷ​ന്‍), കോ​ടി​യേ​രി (ടി. ​ശ​ശി​ധ​ര​ന്‍ മാ​സ്റ്റ​ര്‍), എ​ള​യാ​വൂ​ര്‍ (ല​ക്ഷ്മ​ണ​ന്‍ തു​ണ്ടി​ക്കോ​ത്ത്), ചെ​റു​പു​ഴ (മ​ഹേ​ഷ് കു​ന്നു​മ്മ​ല്‍) എ​ന്നി​വ​രാ​ണ് ഐ ​ഗ്രൂ​പ്പി​ന് ല​ഭി​ച്ച ബ്ലോ​ക്ക് പ്ര​സി​ഡ​ന്റു​മാ​ർ.


Share our post

Kannur

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

Published

on

Share our post

കണ്ണൂര്‍: തളിപ്പറമ്പില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശിനി ആന്‍മരിയ ആണ് മരിച്ചത്. ലൂര്‍ദ് നഴ്‌സിങ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ആന്‍മരിയഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ക്ലാസ് ഉണ്ടായിരുന്നിട്ടും ആന്‍മരിയ ഇന്ന് പോയിരുന്നില്ല. ഹോസ്റ്റല്‍ മുറിയില്‍ കൂടെയുള്ള മറ്റ് വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ആന്‍മരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠനസംബന്ധമായ പ്രശ്‌നങ്ങള്‍ ആത്മഹത്യയിലേക്ക് നയിച്ചതായാണ് സൂചന.


Share our post
Continue Reading

Kannur

കാട് കയറിയും മാലിന്യം നിറഞ്ഞും പഴശ്ശി കനാൽ; അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ

Published

on

Share our post

ചക്കരക്കൽ : നാട്ടുകാർക്ക് അപകടഭീഷണി ഉയർത്തും വിധം പഴശ്ശി കനാലിൽ കാട് മൂടി. പല ഭാഗത്തും കാട് വെട്ടിത്തെളിക്കുന്ന ജോലി വർഷങ്ങളായി നടന്നിട്ടില്ല. കാട് മൂടിയ കനാലിൽ ദൂരസ്ഥലങ്ങളിൽ നിന്നു പോലും വാഹനത്തിൽ മാലിന്യം എത്തിച്ച് തള്ളുന്നതും പതിവാണ്. ആഴമുള്ളതിനാലും കാട് പിടിച്ചതു കൊണ്ടും മാലിന്യം പരിസരവാസികളുടെ ശ്രദ്ധയിൽ പെടുന്നതു ദുർഗന്ധം ഉയരുമ്പോൾ മാത്രമാണ്. പല ഭാഗത്തും 15 മുതൽ 20 അടി വരെ താഴ്ചയാണ് കനാലിനുള്ളത്. കൂറ്റൻ മരങ്ങളും കനാലിനോടു ചേർന്നു വളർന്നിട്ടുണ്ട്. കാട് കാരണം കനാലിന്റെ അടിഭാഗം കാണാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇഴജന്തുക്കളുടെ ശല്യവും യാത്രക്കാർക്കും പരിസരവാസികൾക്കും ഭീഷണിയാകുന്നു. വാഹനം തട്ടിയും മറ്റും ചത്തുപോകുന്ന കീരി, പാമ്പ്, പൂച്ച തുടങ്ങിയ ജീവികളെയും കനാലിൽ തള്ളുന്ന അവസ്ഥയുണ്ടെന്നു പരിസരവാസികൾ പറയുന്നു.മാലിന്യമുക്ത കേരളം ക്യാംപെയ്ൻ നടക്കുന്ന സമയത്തും പഴശ്ശി കനാലിലെ വിവിധ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുകയാണ്. ഇത് നീക്കം ചെയ്യലും അധികൃതർക്കു തന്നെ തലവേദന സൃഷ്ടിക്കുമെന്നു നാട്ടുകാർ പറയുന്നു.


Share our post
Continue Reading

Kannur

സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

Published

on

Share our post

എം. വിശ്വനാഥൻ

കോളയാട് : സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ശനിയാഴ്ച തുടങ്ങും. പ്രവർത്തന റിപ്പാർട്ടിൻമേലുള്ള ചർച്ചയിൽ ഏരിയ – ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുണ്ടായേക്കും. ശനിയാഴ്ച രാവിലെ പതാക ഉയർത്തലിനും ഉദ്ഘാടനത്തിനും ശേഷം നിലവിലെ ഏരിയ സെക്രട്ടറി എം. രാജൻ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് സംസ്ഥാന, ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ 11 ലോക്കലിൽ നിന്നുമുള്ള പ്രതിനിധികൾ പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ പങ്കെടുക്കും. കഴിഞ്ഞ സമ്മേളന കാലയളവിൽ ജില്ലയിൽ ഏറ്റവുമധികം സംഘടന വീഴ്ചകൾ ഉണ്ടായ കമ്മിറ്റിയാണ് പേരാവൂർ ഏരിയ കമ്മിറ്റി. സഹകരണ മേഖലയിൽ തുടർച്ചയായി നടന്ന ക്രമക്കേടുകൾ പൊതു മധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന ആക്ഷേപത്തിന് നിലവിലെ നേതൃത്വം മറുപടി പറയേണ്ടി വരും. പേരാവൂർ സഹകരണ ആസ്പത്രി വിവാദത്തിനു പിന്നാലെ ഉയർന്ന ക്രമക്കേടുകൾക്ക് തുടർച്ചയായി ഹൌസ് ബിൽഡിങ് സോസൈറ്റിയിലെ കോടികളുടെ ക്രമക്കേട്, കൊളക്കാട് സഹകരണ ബാങ്കിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ മകൻ നടത്തിയ തട്ടിപ്പ്, പേരാവൂർ ക്ഷീര വ്യവസായ സംഘത്തിലെ ക്രമക്കേടും അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങൾ എന്നിവയും ചർച്ചയാകുമെന്നാണ് സൂചന. ഈ ക്രമക്കേടിലെല്ലാം ഏരിയയിലെ ചില ഉന്നത നേതാക്കൾ തന്നെ ഉൾപ്പെട്ടതും ബ്രാഞ്ച് , ലോക്കൽ സമ്മേളനങ്ങളിൽ രൂക്ഷമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ ഉയർന്ന ചർച്ചയ്ക്ക് വ്യക്തമായ മറുപടി നൽകാൻ നേതൃത്വത്തിനും സാധിച്ചില്ല. ചില ലോക്കൽ സമ്മേളനങ്ങളിലുണ്ടായ ജില്ലാ നേതൃത്വത്തിന്റെ അനാവശ്യ ഇടപെടലും ചർച്ചയാകുമെന്നാണ് അറിയുന്നത്. നാല് ലോക്കൽ സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെ മത്സരവും നടന്നിരുന്നു. മത്സരിച്ച അഞ്ച് പേരിൽ നാല് പേരും വിജയിച്ച കാക്കയങ്ങാട് ലോക്കൽ സമ്മേളനത്തിൽ നടന്നത് വിഭാഗീയ പ്രവർത്തനമാണെന്ന് ബോധ്യമായിട്ടും അതിനെതിരെ ഏരിയ, ജില്ലാ കമ്മറ്റികൾ അന്വേഷണമോ നടപടിയോ എടുക്കാത്തതും ഏരിയ സമ്മേളനത്തിൽ ചർച്ചയാകും.


Share our post
Continue Reading

Kannur52 mins ago

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

PERAVOOR1 hour ago

ബെംഗളൂരു കേന്ദ്രമാക്കി വിസ തട്ടിപ്പ്; മലയാളിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു

Kannur2 hours ago

കാട് കയറിയും മാലിന്യം നിറഞ്ഞും പഴശ്ശി കനാൽ; അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ

THALASSERRY3 hours ago

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

THALASSERRY4 hours ago

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

Kerala4 hours ago

തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ സര്‍വിസ് ഇന്നുമുതല്‍

Kerala4 hours ago

മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

Kerala5 hours ago

ആധാർ എടുക്കുന്നതിനും തിരുത്തുന്നതിനും കർശന നിയന്ത്രണം

Kerala6 hours ago

മഞ്ഞപ്പിത്തം അതിവേഗം പടരുന്നു : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Kerala6 hours ago

സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!