പേരാവൂർ കൊട്ടംചുരം മഖാം ഉറൂസ് മെയ് 5,6,7 തീയതികളിൽ

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് മെയ് 5,6,7(വെള്ളി,ശനി,ഞായർ) തീയതികളിൽ നടത്താൻ തീരുമാനം.
സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ മഹല്ല് പ്രസിഡന്റ് യു.വി.റഹീം അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എ.കെ.ഇബ്രാഹിം, സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ്,ട്രഷറർ പൂക്കോത്ത് അബൂബക്കർ,കൊട്ടംചുരം ജുമാ മസ്ജിദ് ഖത്തീബ് അസ്ലം ഫൈസി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.പി.അബ്ദുൾ റഷീദ് (കൺവീനർ),ഹംസ മാവടി,പൊയിൽ ബക്കർ(ജോ.കൺ.),യു. വി. റഹീം (ചെയർമാൻ),എൻ. കെ.അമീർ, സത്താർ കൊട്ടംചുരം, സി. പി. എച്ച്. മജീദ്, എസ്. എം.കെ. മുഹമ്മദലി (വൈസ്.ചെയർമാൻ).
രക്ഷാധികാരികൾ: മൂസ മൗലവി, സെയ്‌തലവി ഉസ്താദ്, അസ്‌ലം ഫൈസി, ഐഡിയൽ അബ്ദുള്ള.