കണ്ണൂർ ജില്ലാ ചിന്തൻ ശിവർ സമാപിച്ചു
പഴയങ്ങാടി: മാടായിപ്പാറ എസ്.എൻ സ്കൂളിൽ സതീശൻ പാച്ചേനി നഗറിൽ നടന്ന ജില്ലാ യൂത്ത് കോൺഗ്രസ്സ് ചിന്തൻ ശിവർ പഠന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലഹരിക്കതിരെയുള്ള യുദ്ധം ഇരകളോടൊപ്പം ചേർന്നുനിന്ന് ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇരകളോടും വേട്ടക്കാരനോടുമൊപ്പം ഒരേ സമയം ഓടുന്ന ഡി.വൈ.എഫ്.ഐ യുവജനതയെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിനെതിരെ സമരം തുടങ്ങിയ മണ്ണാണ് മാടായിപ്പാറയെന്നും ഇവിടെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. രോഹിത്ത് കൃഷ്ണൻ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി.
