മാങ്ങാട്ടുപറമ്പ കെ.എ.പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ; കൂടിക്കാഴ്ച 20ന്

കണ്ണൂർ : മാങ്ങാട്ടുപറമ്പ കെ.എ.പി നാലാം ബറ്റാലിയനിൽ ദിവസ വേതനാടിസ്ഥാനത്തിൽ തികച്ചും താൽക്കാലികമായി ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ആകെ 35 ഒഴിവുകൾ. ദിവസ വേതനം 675 രൂപ. വിവിധ തസ്തികകളിലെ ഒഴിവുകൾ: കുക്ക്-11, ബാർബർ-അഞ്ച്, ധോബി-10, വാട്ടർ കാരിയർ നാല്, സ്വീപ്പർ-അഞ്ച്.
മുൻപരിചയം ഉള്ളവർ ആഗസ്റ്റ് 20ന് ശനിയാഴ്ച രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ആധാർ കാർഡിന്റെ പകർപ്പുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണെന്ന് കമാൻഡൻറ് എം. ഹേമലത അറിയിച്ചു.
മുൻപരിചയം ഉള്ളവർ ആഗസ്റ്റ് 20ന് ശനിയാഴ്ച രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ആധാർ കാർഡിന്റെ പകർപ്പുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണെന്ന് കമാൻഡൻറ് എം. ഹേമലത അറിയിച്ചു.