ഭാര്യ അയല്‍വാസിയുടെ വീട്ടിലെന്ന് സംശയം; ഗൃഹനാഥനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
ഭാര്യ അയല്‍വാസിയുടെ വീട്ടിലുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായി.
പാമ്പാടി കൂരോപ്പട പുളിയുറുമ്പ് ഭാഗം ചീരംപറമ്പില്‍ വീട്ടില്‍ വില്‍സണ്‍ ഐസക്കിനെ (45)യാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. വില്‍സണും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നു.
കഴിഞ്ഞ ദിവസം വില്‍സണ്‍ വീട്ടിലെത്തിയ സമയത്ത് ഭാര്യ വീട്ടിലില്ലായിരുന്നു. തുടര്‍ന്ന് അയല്‍വാസിയുടെ വീട്ടിലാണെന്ന നിഗമനത്തില്‍ ഇയാള്‍ വാക്കത്തിയുമായി വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
