കണ്ണൂരിലെ ഡോക്ടർ ദമ്പതിമാർക്ക് മധ്യപ്രദേശിൽ റാങ്കിന്റെ തിളക്കം

Share our post

കണ്ണൂർ : മധ്യപ്രദേശിൽ യുവ മലയാളി ഡോക്ടർ ദമ്പതിമാർക്ക് റാങ്കിന്റെ തിളക്കം. മധ്യപ്രദേശ് മെഡിക്കൽ സയൻസ് സർവകലാശാലയിൽ നിന്ന് കണ്ണൂർ പന്ന്യന്നൂർ ശങ്കരമംഗലത്തെ ഡോ.വിഷ്ണു ജയപ്രകാശൻ ഒന്നാം റാങ്കോടെ സ്വർണ മെഡൽ നേടി. ഭാര്യ കാടാച്ചിറ ആഡൂരിലെ ഡോ. വിശാഖ അശോകൻ മൂന്നാം റാങ്കും കരസ്ഥമാക്കി.  ജബൽപൂർ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗത്തിലെ പി.ജി. വിദ്യാർഥിയാണ് ഡോ: വിഷ്ണു ജയപ്രകാശൻ. 

ശിശു രോഗ വിഭാഗത്തിലാണ് വിശാഖ റാങ്ക് നേടിയത്. കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയാണ് ഇരുവരും നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളേജിൽ പിജി പഠനം തുടങ്ങിയത്. പന്ന്യന്നൂരിലെ കെ .ജയ പ്രകാശന്റെയും ഐ. വൽസലയുടെയും മകനാണ് വിഷ്ണു. കാടാച്ചിറ ആഡൂരിലെ എം.കെ. അശോകന്റെയും കെ.ഒ. ലളിതയുടെയും മകളാണ് വിശാഖ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!