അടിച്ചു മോനേ… പൂജാ ബംബർ ഒന്നാം സമ്മാനം JC 234427 ടിക്കറ്റിന്, 12 കോടിയുടെ ഭാഗ്യവാനാര്
തിരുവനന്തപുരം: പൂജാ ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം JC 234427 എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. പാലക്കാട്ട് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായതെന്നാണ് സൂചന.
രണ്ടാംസമ്മാനം അൻപതുലക്ഷം രൂപാവീതം പത്തുപേർക്ക് ലഭിക്കും. രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകളുടെ നമ്പറുകൾ
JA 400634
JB 346893
JC 682550
JD 304468
JE 632364
JA 969347
JB 866718
JC 648565
JD 766007
JE 324064
മൂന്നാംസമ്മാനം അഞ്ചുലക്ഷം രൂപാവീതം പത്തുപേർക്ക് ലഭിക്കും. നാലാം സമ്മാനം മൂന്നുലക്ഷം രൂപയാണ്. ഇത് അഞ്ചുപേർക്ക് ലഭിക്കും. രണ്ടുലക്ഷം രൂപയാണ് അഞ്ചാംസമ്മാനം. പത്തുപേർക്കാണ് അഞ്ചാം സമ്മാനം ലഭിക്കുക.
