മിനിജോബ്ഫെയർ നവംബർ 28 ന്

Share our post

കണ്ണൂര്‍‍ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 28 രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, ടെലികോളർ, സെയിൽസ് മാനേജർ, നെറ്റ്‌വർക്ക് മാനേജർ, സ്പെയർപാർട്സ് മാനേജർ, ഡെലിവറി കോർഡിനേറ്റർ, സ്പെയർപാർട്സ് അസിസ്റ്റൻറ്, അക്കാഡമിക് കോർഡിനേറ്റർ, അക്കാഡമിക് ടീംലീഡ്, ബിസിനസ്സ് ഡെവലപ്മെന്റ് അസ്സോസിയേറ്റ്, ബിസിനസ്സ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ, സോഫ്റ്റ്സ്കിൽ ട്രെയിനർ എന്നിവയിലാണ് ഒഴിവുകൾ. യോഗ്യത- പ്ലസ് ടു/ഡിഗ്രി/എംബിഎ/എംകോം/പിജി/എംഎ ഇംഗ്ലീഷ്.

ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡിന്റെ (ആധാർ/വോട്ടർഐഡി) പകർപ്പും ഒരു പാസ്പോർട്ട്സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റിസെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർത്ഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് ഹാജരാക്കി ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 –2707610, 6282942066


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!