കന്നുകാലികളിലെ രോഗങ്ങൾ, നിവാരണ മാര്‍ഗ്ഗങ്ങൾ: പരിശിലനക്ലാസ് നവംബർ 30 ന്
കണ്ണൂര്‍: തെക്കീബസാറിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 30 രാവിലെ 10.15 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ കന്നുകാലികളിലെ രോഗങ്ങളും നിവാരണ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം 28 ന് വൈകീട്ട് നാലു മണിക്ക് മുമ്പ് പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം. . ഫോണ്‍: 0497-2763473.
