വിവാഹ വീട്ടിൽ കൂട്ടത്തല്ല്; പടക്കം പൊട്ടിക്കലും ചെണ്ടകൊട്ടലുമായി വരന്റെ കൂട്ടുകാർ, ചോദ്യംചെയ്ത് വധുവിന്റെ വീട്ടുകാർ
കോഴിക്കോട്: വിവാഹ വീട്ടിൽ പടക്കം പൊട്ടിക്കുകയും ചെണ്ടകൊട്ടലും നടത്തിയത് ചോദ്യം ചെയ്തതോടെ കൂട്ട തല്ല്. കഴിഞ്ഞ ദിവസം നാദാപുരം വരിക്കോളിയിലാണ് സംഭവം. വരനും സുഹൃത്തുക്കളും വരിക്കോളിയിലെ വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഘർഷാവസ്ഥ ഉണ്ടായത്.
വരനൊപ്പം എത്തിയവർ ചെണ്ട കൊട്ടിയതും പടക്കം പൊട്ടിച്ചതും വധുവിന്റെ ബന്ധുക്കൾ ചോദ്യം ചെയ്യുകയും തടയുകയും ചെയ്തതോടെയാണ് ഇരു പക്ഷവും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്. നാദാപുരം പോലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
