പേരാവൂരിലെ ചമ്പാടൻ വിനോദിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടി
പേരാവൂർ : ആരാധകന്റെ മരണത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. പേരാവൂർ പാമ്പാളി സ്വദേശിയായ ചമ്പാടൻ വിനോദിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് താരം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചു. ‘പ്രിയപ്പെട്ട വിനോദിന് ആദരാഞ്ജലികൾ’, എന്ന കുറിപ്പോടെയാണ് പോസ്റ്റ്. വിനോദിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
വിനോദ് (50) ഞായറാഴ്ചയാണ് ഹൃദയാഘാതത്താൽ മരിച്ചത്. മഹാരാഷ്ട്രയിൽ അധ്യാപകനായിരുന്നു. വിനോദ് വിനായക് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെയാണ് മമ്മൂട്ടി ആരാധകർക്കിടയിൽ വിനോദ് അറിയപ്പെട്ടത്. മമ്മൂട്ടിയുടെ ഓരോ സിനിമയും റിലീസ് ചെയ്തയുടൻ ആ ചിത്രത്തിലെ വേഷമിട്ട് സമൂഹ മാധ്യമങ്ങളിൽ വിനോദ് വീഡിയോ പോസ്റ്റ് ചെയ്താണ് ശ്രദ്ധേയനായത്.
പാമ്പാളിയിലെ കക്കാടൻകണ്ടി രാഘവന്റെയും ശാരദയുടെയും മകനാണ്.
