ഡ്രൈവർ ഉറങ്ങിപ്പോയി; ഥാർ ഓട്ടോയിലിടിച്ച് അപകടം,ഓട്ടോ ഡ്രൈവർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ മടക്കാംപൊയിലിൽ നിർത്തിയിട്ട ഓട്ടോയിൽ ഥാർ ഇടിച്ച് അപകടം. ഥാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം. ഓട്ടോറിക്ഷ ഡ്രൈവർ രാഘവനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 8 മണിക്ക് മടക്കാംപൊയിൽ പള്ളി സ്റ്റോപ്പിലായിരുന്നു അപകടം. പള്ളി സ്റ്റോപ്പിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ എറണാകുളത്തു നിന്നും വന്ന ധാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ 30 മീറ്ററോളം തെറിച്ചുവീണു.
അശാസ്ത്രിയ റോഡ് നിർമാണത്തെ തുടർന്ന് ഈ റോഡിൽ അപകടം നിത്യസംഭവമാണ്. കൊടുംവളവ് നിവർത്താതെയാണ് മെക്കാഡം റോഡ് പ്രവർത്തി നടത്തിയത്. പതിവായി ഈ വളവിൽ അപകടങ്ങൾ സംഭവിക്കാറുണ്ട്.
