മട്ടന്നൂരിൽ അമ്മയും മകനും വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ
കണ്ണൂർ: അമ്മയേയും മകനേയും വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലാണ് സംഭവം. ലയൺസ് ക്ലബ് റോഡിലെ നന്ദനത്തിൽ ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21) എന്നിവരാണ് മരിച്ചത്.
പുറത്തുപോയിരുന്ന ജ്യോതിയുടെ ഭർത്താവ് ജയകൃഷ്ണൻ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇരുവരേയും കണ്ടത്. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആസ്പത്രിയിലേക്ക് മാറ്റി.
