പുരളിമല മടപ്പുരക്ക് സമീപം സത്യാഗ്രഹ സമരം നാളെ

Share our post

കണ്ണൂർ : പുരളിമല മുത്തപ്പൻ മടപ്പുരയിലെ തൊഴിൽ നിഷേധവും ദളിത് പീഡനങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ‘പരിച’യുടെ നേതൃത്വത്തിൽ ഞായറാഴ്ച സത്യാഗ്രഹസമരം നടത്തും. രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുര പരിസരത്ത് നടക്കുന്ന പ്രതിഷേധം വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ ആർ. ഉണ്ണി മാധവൻ മുഖ്യ പ്രഭാഷണം നടത്തും. മടപ്പുരയുമായി ബന്ധപ്പെട്ട് അനുഷ്ഠാന അവകാശികളായ ദളിതരോട് നിലവിലെ ഭരണസമിതി സ്വീകരി ക്കുന്ന നിലപാടുകളും അനുഷ്ഠാനം നിർവഹിച്ചിരുന്ന അനിരുദ്ധൻ പെരുമലയൻ, ഹരീഷ്, ബാലൻ ആളടിയാൻ എന്നിവരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടിയും നിയമപരമായി പരിശോധിക്കണമെന്ന് പരിച ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്ര സമ്മേളനത്തിൽ ഓം പ്രശാന്ത് ബദരി നാരായണൻ, കുണ്ടോറ മോഹനൻ പെരുവണ്ണാൻ, അനിരുദ്ധൻ പെരുമലയൻ, ഹരീഷ്, ബാലൻ ആളടിയാൻ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!