ആറുമാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം; മറുനാടൻ തൊഴിലാളികൾ അറസ്റ്റിൽ

Share our post

കട്ടപ്പന: ഇടുക്കിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച കേസിൽ കട്ടപ്പന പോലീസ് മൂന്നു മറുനാടൻ തെഴിലാളികളേയും ഒരു ഇടനിലക്കാരനേയും അറസ്റ്റ് ചെയ്തു. ആസാം മുക്താപുർ സ്വദേശി പ്രദീപ്ദാസ് (26) ഭാര്യ ശിമദാസ് (28) ഇടനിലക്കാരനായ ആസാം ഗോലാഹട്ട് സ്വദേശി രാജു എന്നു വിളിക്കുന്ന ജാഡു ഗോഗി (39) എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടേതെന്ന് അവകാശപ്പെടുന്ന ആറു മാസം പ്രായമുള്ള ആൺകുട്ടിയെയാണ് പ്രതികൾ വിൽക്കാൻ ശ്രമിച്ചത്. പണത്തിന് ബുദ്ധിമുട്ടുള്ളതിനാൽ പ്രതികൾ കുട്ടിയെ വിൽക്കാൻ ശ്രമിച്ചതാണെന്നും അതിനാലാണ് താൻ ഇടനില നിന്നതെന്നും ജാഡു ഗോഗി പോലീസിന് മൊഴി നൽകി. രണ്ടര ലക്ഷം രൂപക്കാണ് പ്രതികൾ കുട്ടിയെ വിൽക്കാൻ ശ്രമിച്ചത്.

രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്ന്, കട്ടപ്പന വില്ലേജ് ഓഫീസിന് സമീപം കുട്ടിയെ വിൽക്കാൻ എത്തിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.എച്ച്.ഒ. പി.കെ. വിനോദ്, സ്പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥനായ സലിംമുഹമ്മദ്, എസ്.ഐ. സജികുമാർ, എസ്.സി.പി.ഒ. സജുരാജ്, സി.പി.ഒ. ജിഷ, ടോമി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!