മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം അമർനാഥ് വാഹനാപകടത്തില്‍ മരിച്ചു

Share our post

കണ്ണൂർ:കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ മുൻ എഫ്.സി.ഐ മാനേജരും, രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും ആയിരുന്ന കണ്ണൂർ ഒണ്ടേൻപറമ്പ് സ്വദേശി എൻ.എം. അമർനാഥ് അന്തരിച്ചു. 78 വയസ്സ് ആയിരുന്നു. ഇന്നലെ വൈകിട്ട് തെക്കീബസാർ മക്കാനിക്ക് സമീപമായിരുന്നു അപകടം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അമർനാഥിനെ കാർ ഇടിച്ച് ടാങ്കറിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ടാങ്കറിന്റെ ടയർ ദേഹത്തുകൂടി കയറിയിറങ്ങി. ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ  വൈകീട്ട്  മൂന്നിന് പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!