10,000 രൂപ ശമ്പളമുള്ള 22 കാരന്റെ അക്കൗണ്ടില്‍ 10,000 കോടി രൂപ; ഞെട്ടിത്തരിച്ച് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍

Share our post

ജയ്പൂര്‍: പ്രതിമാസം 10,000 രൂപ മാത്രം ശമ്പളമുള്ള മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ 10,000 കോടി രൂപ. രാജസ്ഥാനിലെ സിക്കാറിൽ ജോലി ചെയ്യുന്ന സമീര്‍ ഖാന്റെ അക്കൗണ്ടിലാണ് അളവില്‍ പെടാത്തത്രയും വലിയ തുക നിക്ഷേപിക്കപ്പെട്ടത്. ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കോടിക്കണക്കിന് രൂപ ബാങ്ക് ബാലന്‍സ് സമീര്‍ ഖാന്റെ ശ്രദ്ധയില്‍ പെടുന്നത്. പരിഭ്രാന്തനായി ബാങ്കിനെ സമീപിച്ചതിന് പിന്നാലെ ലീന്‍ സംവിധാനമുപയോഗിച്ച് അധികൃതർ അക്കൗണ്ട് മരവിപ്പിച്ചു.

സിക്കാറിലെ സലസാര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള നിര്‍മല്‍ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരനാണ് സമീര്‍ ഖാന്‍. ഫോണ്‍ റീച്ചാര്‍ജ് ചെയ്യുന്നതിനായി ബുധനാഴ്ച അക്കൗണ്ട് ബാലന്‍സ് ചെക്ക് ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം. ഉടന്‍ തന്റെ കൂടെ ജോലി ചെയ്യുന്ന ധീരജ് ശര്‍മയുമൊത്ത് സിക്കാർ സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. ബാങ്കുമായി ഉടനടി ബന്ധപ്പെടാനാണ് പൊലീസ് നിര്‍ദേശിച്ചത്.

അങ്ങനെ ബാങ്കിനെ സമീപിച്ചതിന് പിന്നാലെയാണ് അക്കൗണ്ടിലെ പണം ലീന്‍ ചെയ്തത്. നേരത്തെ, ബാങ്കിലുണ്ടായിരുന്ന 55,000 രൂപയും എടുത്തുപയോഗിക്കാനാവാത്ത അവസ്ഥയിലായിരുന്നു സമീര്‍ ഖാന്‍. സാങ്കേതിക തകരാര്‍ കാരണമാണ് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായതെന്ന് വ്യക്തമാക്കിയ ബാങ്ക്, പരിശോധനകള്‍ക്ക് ശേഷം അക്കൗണ്ട് ശരിയാക്കുകയും ചെയ്തു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!