എംഎല്‍എമാരുടെ ശമ്പളം കൂട്ടും? എട്ട് വര്‍ഷത്തിന് ശേഷം ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ എംഎല്‍എമാരുടെ ശമ്പളവും ആനൂകൂല്യങ്ങളും വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. വിഷയം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പരിഗണിച്ചേക്കും. ശമ്പളം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി യോഗത്തില്‍ അവതരിപ്പിക്കും. ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു. 2018-ലാണ് അവസാനമായി ശമ്പളം വര്‍ധിപ്പിച്ചതെന്നും വിഷയത്തില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

എട്ട് വര്‍ഷത്തിന് ശേഷമാണ് എംഎല്‍എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ജീവിതച്ചെലവ്, വിലക്കയറ്റം, പെട്രോള്‍-ഡീസല്‍ വില വര്‍ധനവ്, എംഎല്‍എമാരുടെ ജോലിഭാരം എന്നിവ കണക്കിലെടുത്താണ് ഈ നീക്കമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. നിലവില്‍ മണ്ഡലം അലവന്‍സ്(25,000), ടെലിഫോണ്‍ അലവന്‍സ്(11,000), ഇന്‍ഫര്‍മേഷന്‍ അലവന്‍സ്(4,000) തുടങ്ങിയ വിവിധ അലവന്‍സുകളാണ് എംഎല്‍എമാര്‍ക്കുള്ളത്. ഇതില്‍ മാറ്റങ്ങള്‍ വരുത്താനാണ് ആലോചന. നാളെത്തെ മന്ത്രിസഭാ യോഗത്തിന് മുന്‍പുള്ള പ്രധാനപ്പെട്ട അജണ്ടകളിലൊന്ന് എംഎല്‍എമാരുടെ ശമ്പള വര്‍ധനവായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!