മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ സമരം പിൻവലിച്ചു
മയ്യഴി: മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ വേതന വർധനവിൽ തീരുമാനമായതിനാൽ ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ നടത്താനിരുന്ന 24 മണിക്കൂർ സമരം പിൻവലിച്ചു. വേതന വർധന പ്രതിമാസം 900/- രൂപ അനുവദിച്ചതോടെയാണ് സംയുക്ത ട്രേഡ് യൂനിയൻ ആഹ്വാനം ചെയ്ത വെള്ളിയാഴ്ചത്തെ സൂചനാ പണിമുടക്കും അടുത്ത മാസം നടത്താനുദ്ദേശിച്ച അനിശ്ചിതകാല സമരവും പിൻവലിച്ചത്. മാഹി മേഖലയിലെ വിവിധ പമ്പുകളിൽ ജോലി ചെയ്യുന്ന 500 ൽപരം ജീവനക്കാർക്ക് പുതുക്കിയ വേതനം ലഭിക്കും.
