താലൂക്കാശുപത്രി ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം കാര്യക്ഷമമാക്കണം

Share our post

മണത്തണ :പേരാവൂർ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുകയും മൊബൈൽ ട്രൈബൽ യൂണിറ്റ് പ്രവർത്തനം കാര്യക്ഷമമാക്കുകയും വേണമെന്നു എ.ഐ.വൈ.എഫ് പേരാവൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. മുൻ സംസ്ഥാന സെക്രട്ടറി മഹേഷ്‌ കക്കത്ത് ഉദ്ഘാടനം ചെയ്തു. ആൽബർട്ട് ജോസ് അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി പി.കെ.മിഥുൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ എക്സി. അംഗം അഡ്വ വി.ഷാജി, മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, എം.രോഹിൽ, ധന്യ സജി, പി.ശ്രീതിഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:എം രോഹിൽ (സെക്ര.),ആൽബർട്ട് ജോസ് (പ്രസി.), അബിൻ.പി.ദേവ് (ജോ. സെക്ര.),മാളവിക മജുംദാർ (വൈ.പ്രസി.).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!