പെട്രോള്‍ വില്‍ക്കുന്നത് അഞ്ച് രൂപ നഷ്ടത്തില്‍; ഡീസലിന് 23 രൂപയും നഷ്ടമെന്ന് കമ്പനികള്‍

Share our post

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും 100 ഡോളര്‍ കടന്നതോടെ ഇന്ത്യയിലെ എണ്ണ വിപണന കമ്പനികള്‍ക്ക് കനത്ത സാമ്പത്തിക സമ്മര്‍ദ്ദം. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ ഏകദേശം 5 രൂപയും ഡീസല്‍ വില്‍ക്കുമ്പോള്‍ 23 രൂപയും നഷ്ടം നേരിടുന്നതായാണ് വിലയിരുത്തല്‍.

പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതോടെയാണ് ആഗോള എണ്ണവില കുത്തനെ ഉയര്‍ന്നത്. സെപ്റ്റംബര്‍ 10ന് ബ്രെന്റ് ക്രൂഡ് ബാരലിന് 100 ഡോളര്‍ കടന്നിരുന്നു. ഇന്ന് ഏകദേശം 108 ഡോളറിലാണ് എണ്ണയുടെ വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തെ ശരാശരി കണക്കിലെടുത്താല്‍ പെട്രോള്‍ ലിറ്റര്‍ അഞ്ച് രൂപ കുറവിലും ഡീസല്‍ 23 രൂപ കുറവിലുമാണ് വില്‍ക്കുന്നത്.

പെട്രോളും ഡീസലും മാത്രമല്ല പാചകവാതകവും കമ്പനികള്‍ നഷ്ടത്തിലാണ് വില്‍ക്കുന്നത്. എല്‍പിജി സിലിണ്ടറൊന്നിന് ഏകദേശം 200 രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികള്‍ക്ക് ഉണ്ടാവുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നതോടെ അത് ഇന്ത്യയുടെ ഇറക്കുമതി ചെലവും വര്‍ധിപ്പിക്കുന്നുണ്ട്. ഇത് രാജ്യത്തെ വ്യാപാരകമ്മി ഉയരുന്നതിനും ഇടയാക്കിയേക്കുമെന്ന് ആശങ്കയുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!