പ​ഴ​ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് 25 കോടിയുടെ ഹി​ല്ലി അ​ക്വാ പ്ലാ​ന്‍റ് വരുന്നു

Share our post

ഇ​രി​ട്ടി: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന്‍റെ (കെ​ഐ​ഐ​ഡി​സി) പൊ​തു​മേ​ഖ​ലാ പാ​ക്കേ​ജ്ഡ് ഡ്രി​ങ്കിം​ഗ് വാ​ട്ട​റാ​യ ഹി​ല്ലി അ​ക്വാ​യു​ടെ പ്ലാ​ന്‍റ് ഇ​രി​ട്ടി​യി​ൽ പ​ഴ​ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ആ​രം​ഭി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ. ത​ന്തോ​ട് പ​ഴ​ശി പ​ദ്ധ​തി പ്ര​ദേ​ശ​മാ​ണ് പ്ലാ​ന്‍റ് നി​ർ​മാ​ണ​ത്തി​ന് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഏ​ക​ദേ​ശം 25 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി പ​ഴ​ശി ജ​ല​സ്രോ​ത​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പേ​രാ​വൂ​ർ എം​എ​ൽ​എ​യും വൈ​ദ്യു​തി, പ​രി​സ്ഥി​തി, പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി​യു​മാ​യ സ​ണ്ണി ജോ​സ​ഫും കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ജ​സ് സെ​ബാ​സ്റ്റ്യ​നും ചേ​ർ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന് ക​ത്തു ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കെ​ഐ​ഐ​ഡി​സി സി​ഇ​ഒ​യ്ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

ഇ​തോ​ടെ മ​ല​ബാ​റി​ലെ ആ​ദ്യ​ത്തെ​യും കേ​ര​ള​ത്തി​ലെ മൂ​ന്നാ​മ​ത്തെ​യും ഹി​ല്ലി അ​ക്വാ പ്ലാ​ന്‍റ് ഇ​രി​ട്ടി​യി​ൽ ആ​രം​ഭി​ക്കാ​നു​ള്ള സാ​ധ്യ​ക​ളാ​ണ് തെ​ളി​യു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ പ​ള​ശി റി​സ​ർ​വോ​യ​ർ ഹി​ല്ലി അ​ക്വാ​യു​ടെ നി​ർ​ദി​ഷ്ട പ്ലാ​ന്‍റി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നു കാ​ണി​ച്ചാ​യി​രു​ന്നു ജ​ല​വി​ഭ​വ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യ​ത്.

ത​ന്തോ​ട് പ​ഴ​ശി​പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ല്ലാ​ത്ത അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി​യാ​കും തു​ട​ർ​ന​ട​പ​ടി. ജ​ല​സ്രോ​ത​സി​നോ​ടു​ള്ള സാ​മീ​പ്യം, പ്ര​ള​യ​സാ​ധ്യ​ത, ഭൂ​മി​യു​ടെ ഉ​പ​യോ​ഗ​യോ​ഗ്യ​ത എ​ന്നി​വ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും പ്ലാ​ന്‍റി​ന്‍റെ സ്ഥ​ലം സം​ബ​ന്ധി​ച്ചു​ള്ള അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. പ​ദ്ധ​തി​ക്ക് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ത​ത്വ​ത്തി​ൽ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​താ​യി സ​ണ്ണി ജോ​സ​ഫും റോ​ജ​സ് സെ​ബാ​സ്റ്റ്യ​നും അ​റി​യി​ച്ചു.

അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്ത​ൽ, സാ​ങ്കേ​തി​ക-​സാ​മ്പ​ത്തി​ക പ​രി​ശോ​ധ​ന, വി​ശ​ദ​മാ​യ പ​ദ്ധ​തി രൂ​പ​രേ​ഖ, ഭ​ര​ണാ​നു​മ​തി​ക​ൾ എ​ന്നി​വ​യാ​ണ് ഇ​നി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്.

തൊ​ഴി​ൽ, അ​നു​ബ​ന്ധ മേ​ഖ​ല​ക​ൾ​ക്കും നേ​ട്ടം

പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ പ്ലാ​ന്‍റി​ലു​ള്ള നേ​രി​ട്ടു​ള്ള തൊ​ഴി​ലി​നു പു​റ​മേ അ​നു​ബ​ന്ധ മേ​ഖ​ല​ക​ളാ​യ പാ​ക്കേ​ജിം​ഗ്, ച​ര​ക്ക് നീ​ക്കം, സം​ഭ​ര​ണ-​വി​ത​ര​ണ-​വി​പ​ണ​ന മേ​ഖ​ല​യി​ലും സാ​ങ്കേ​തി​ക പ​രി​പാ​ല​ന മേ​ഖ​ല​യി​ലും തൊ​ഴി​ൽ സാ​ധ്യ​ത​ക​ളു​മു​ണ്ടാ​കും. പൊ​തു​മേ​ഖ​ല​യു​ടെ​നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ത്പാ​ദ​ന കേന്ദ്രം ​മ​ല​യോ​ര മേ​ഖ​ല​യി​ൽ ആ​രം​ഭി​ക്കു​ന്ന​തോ​ടെ പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​ണ​ർ​വേ​കു​മെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും പ​ദ്ധ​തി വ​ലി​യ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!