ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ൾ; ജ​ഡ്ജി​മാ​രു​ടെ അ​നാ​സ്ഥ വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

Share our post

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​ത്രി​ക്ര​മ കേ​സു​ക​ളി​ൽ ജ​ഡ്ജി​മാ​ർ പു​ല​ർ​ത്തേ​ണ്ട ജാ​ഗ്ര​ത​യെ​ക്കു​റി​ച്ച് സു​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. പാ​റ്റ്ന ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഒ​രു വി​വാ​ദ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് ഹൈ​ക്കോ​ട​തി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. ഒ​രു സ്ത്രീ​യു​ടെ വ​സ്ത്രം നീ​ക്കം ചെ​യ്യു​ക​യും ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ബ​ലാ​ത്സം​ഗ ശ്ര​മ​മാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന പാ​റ്റ്ന ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​മാ​ണ് സു​പ്രീം​കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്.

ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളി​ൽ ജ​ഡ്ജി​മാ​ർ പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ‘നാ​ഷ​ണ​ൽ ജു​ഡീ​ഷ്യ​ൽ അ​ക്കാ​ദ​മി’​യു​ടെ റി​പ്പോ​ർ​ട്ട് സു​പ്രീം​കോ​ട​തി​യു​ടെ​യും എ​ല്ലാ ഹൈ​ക്കോ​ട​തി​ക​ളു​ടെ​യും വെ​ബ്‌​സൈ​റ്റു​ക​ളി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ ചീ​ഫ് ജ​സ്റ്റി​സ് നി​ർ​ദേ​ശി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ ജ​ഡ്ജി​മാ​ർ വേ​ണ്ട​ത്ര ഗ​വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നും കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ വ​ലി​യ അ​നാ​സ്ഥ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് നി​രീ​ക്ഷി​ച്ചു.

2008ലെ ​ഒ​രു കേ​സി​ലാ​യി​രു​ന്നു പാ​റ്റ്ന ഹൈ​ക്കോ​ട​തി​യു​ടെ വി​വാ​ദ നി​രീ​ക്ഷ​ണം. ഒ​രു ഫോ​ട്ടോ​ഗ്രാ​ഫി സ്റ്റു​ഡി​യോ​യി​ൽ വെ​ച്ച് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ സ്ത്രീ​യു​ടെ കേ​സി​ൽ, പ്ര​തി​യെ ബ​ലാ​ത്സം​ഗ​ക്കു​റ്റ​ത്തി​ൽ നി​ന്ന് ഹൈ​ക്കോ​ട​തി ഒ​ഴി​വാ​ക്കി​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ഭാ​വ​വും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളി​ല്ലാ​ത്ത​തു​മാ​ണ് പ്ര​തി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കാ​ൻ കാ​ര​ണ​മാ​യി ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഈ ​പ്ര​വൃ​ത്തി ബ​ലാ​ത്സം​ഗ​ശ്ര​മ​മ​ല്ല, മ​റി​ച്ച് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ മാ​ത്ര​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ഴും കു​റ്റ​പ​ത്രം ത​യ്യാ​റാ​ക്കു​മ്പോ​ഴും ഈ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കാ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളെ ല​ഘൂ​ക​രി​ച്ചു​കാ​ണു​ന്ന പ്ര​വ​ണ​ത ജു​ഡീ​ഷ്യ​റി​യി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ക​ർ​ശ​ന​മാ​യി ഓ​ർ​മി​പ്പി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!