സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പും നടത്തി
പേരാവൂർ: കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, ഓസോൺ ഒപ്റ്റിക്കൽ മട്ടന്നൂർ, ഹൈവിഷൻ ചാനൽ പേരാവൂർ,യൂത്ത് ചേമ്പർ പേരാവൂർഎന്നിവ സംയുക്തമായിസൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പും നടത്തി. പേരാവൂർ യൂത്ത് ചേമ്പർ പ്രസിഡന്റ് അനൂപ് നാരായണൻ ഉദ്ഘാടനം ചെയ്തു. ഡോ. കൃതി, ഡോ. നിധി എന്നിവർ ക്ലാസ് നയിച്ചു. ക്യാമ്പ് ഡയറക്ടർ മധുസൂദനൻ, യൂത്ത് ചേമ്പർ വൈസ് പ്രസിസന്റ് വിനോദ് കുമാർ, ജോയിന്റ് സെക്രട്ടറി റഫീഖ്, ഒ .ജെ. ബെന്നി, സ്വരൂപ് മാത്യു ,സവിത മനോജ്, രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
