തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

Share our post

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​ന്നതി​നു​ള്ള ആ​ദ്യ​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥരു​ടെ വി​വ​ര​ങ്ങ​ൾ ഓ​ർ​ഡ​ർ സോ​ഫ്റ്റ്‌​വേറി​ൽ (order.ceo.kerala. gov.in) പ്ര​സി​ദ്ധീ​ക​രി​ച്ചു.

പോ​സ്റ്റിം​ഗ് ഡ്യൂ​ട്ടി ല​ഭി​ച്ച ഉ​ദ്ദ്യോ​ഗ​സ്ഥ​ർ​ക്ക് ഓ​ർ​ഡ​ർ സോ​ഫ്റ്റ്‌‌​വേറി​ൽ ന​ൽ​കി​യ മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യാ​വു​ന്ന​തും നി​യ​മ​ന ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വുന്ന​തു​മാ​ണ്. പോ​ളിം​ഗ് ഡ്യൂ​ട്ടി ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രു​ടെ ഫോ​ട്ടോ, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ, വോ​ട്ട​ർ പ​ട്ടി​ക വി​വ​ര​ങ്ങ​ൾ എ​ന്നി​വ ഓ​ർ​ഡ​ർ സോ​ഫ്റ്റ്‌‌​വേ​റി​ൽ നി​ർ​ബ​ന്ധ​മാ​യും അ​പ്ഡേ​റ്റ് ചെ​യ്യേ​ണ്ട​താ​ണ്.

പോ​ളിം​ഗ് ഡ്യൂ​ട്ടി ല​ഭി​ച്ച പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ, ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി 24 മു​ത​ൽ 29 വ​രെ വി​വി​ധ കേ​ന്ദ​ങ്ങ​ളി​ൽ​ന​ട​ത്തു​ന്ന​താ​ണ്.
എ​ല്ലാ സ്ഥാ​പ​ന മേ​ധാ​വി​ക​ളും ഓ​ർ​ഡ​ർ സോ​ഫ്റ്റ്‌വേ​റി​ൽ നി​ന്ന് പോ​ളിം​ഗ് ഡ്യൂ​ട്ടി ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​യ​മ​ന ഉ​ത്ത​ര​വ്, പോ​സ്റ്റ​ൽ ബാ​ല​റ്റി​നു​ള്ള അ​പേ​ക്ഷ എ​ന്നി​വ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​മ്പാ​യി കൈ​മാ​റേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. അ​ത് സോ​ഫ്റ്റ്‌​വേ​റി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!