വി.കെ.സനോജ് കോളയാട്ട് പര്യടനം നടത്തി
കോളയാട്: എൽ.ഡി.എഫ് മട്ടന്നൂർ മണ്ഡലം സ്ഥാനാർഥി വി.കെ.സനോജ് കോളയാട് പഞ്ചായത്തിൽ പര്യടനം നടത്തി. രാവിലെകോളയാട് നിന്നും ആരംഭിച്ച പര്യടനത്തിനെത്തിയ സനോജിനെ സ്ത്രീകളും കുട്ടികളും ഷാൾ അണിയിച്ചും സെൽഫി എടുത്തും വരവേറ്റു. കൊളപ്പ, പെരുവ, വട്ടക്കര , കടൽകണ്ടം, പൂവയിൽ എന്നിവിടങ്ങളിലെ ഉന്നതികളിലാണ് സനോജ് ഞായറാഴ്ച വോട്ടഭ്യർഥിച്ചത്. കുടുംബ യോഗങ്ങളിലും സംബന്ധിച്ചു. എൽ.ഡി.എഫ് നേതാക്കളായ കെ.പി.സുരേഷ്കുമാർ, കെ.ടി.ജോസഫ്, എ.ഷാജു, പി.പ്രഹ്ലാദൻ, കെ.പ്രകാശൻ, എ.ടി.കെ.മുഹമ്മദ്, പി.രവി, ടി.ജയരാജൻ, പി.രതീഷ് തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.
