ജില്ലയിൽ 52,163 പ്രവാസി വോട്ടർമാർ, 40,263 ടീനേജ് വോട്ടർമാരും
കണ്ണൂർ: ജനുവരി ഒന്നു വരെയുള്ള കണക്കുപ്രകാരം ജില്ലയിലുള്ളത് 52,163 പ്രവാസി വോട്ടർമാർ. ഇത് എസ്ഐആർ പട്ടിക വരുന്നതിന് മുമ്പുണ്ടായിരുന്ന പ്രവാസി വോട്ടർമാരുടെ എണ്ണത്തെക്കാൾ 274.7 ശതമാനം കൂടുതലാണ്. എസ്ഐആർ വരുന്നതിന് മുമ്പ് 2025 ഒക്ടോബർ 27ലെ കണക്കനുസരിച്ച് 13,922 പേരായിരുന്നു ജില്ലയിലെ പ്രവാസി വോട്ടർമാർ.
18നും 19നും ഇടയ്ക്കു പ്രായമുള്ള ടീനേജ് വോട്ടർമാരുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. 40,263 ടീനേജ് വോട്ടർമാരാണ് ജില്ലയിലുള്ളത്. എസ്ഐആർ പട്ടികയ്ക്ക് മുമ്പുണ്ടായിരുന്നതിലും 28 ശതമനം ടീനേജ് വോട്ടർമാരുടെ വർധനയാണ് നിലവിലുള്ളത്.
ജില്ലയിൽ 6544 സർവീസ് വോട്ടർമാരാണുള്ളത്. പ്രത്യേകം ദുർബലരായ ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട (പിവിടിജി)എട്ട് വോട്ടർമാർ മാത്രമാണ് ജില്ലയിലുള്ളത്. ഈ വിഭാഗത്തിൽപ്പെടുന്ന 18 പേർ ജില്ലയിൽ ഉണ്ടെന്നാണ് കണക്ക്. എല്ലാവരും കാട്ടുനായ്ക്ക ഗോത്രത്തിൽപ്പെടുന്നവരാണ്. ഇവരിൽ 11 പേർ 18ന് മുകളിൽ പ്രായമുള്ളവരാണ്. ജില്ലയിൽ ആകെ 21,60,497 വോട്ടർമാരാണുള്ളത്. ഇതിൽ 11,18,589 സ്ത്രീകളും 10,41,897 പുരുഷന്മാരും 11 പേർ ട്രാൻസ്ജൻഡറുമാണ്.
