ഇലക്‌ഷൻ സ്പെഷൽ ഡ്രൈവ്; 192 കുപ്പി മാഹി മദ്യം എക്സൈസ് പിടികൂടി

Share our post

മട്ടന്നൂർ ∙ നിയമസഭാ ഇലക്‌ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി എക്സൈസ് സർക്കിൾ ഓഫിസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷാജി കുന്നുമ്മൽ കോറോത്തിന്റെ നേതൃത്വത്തിൽ ചാവശ്ശേരി പറമ്പിൽ നടത്തിയ പരിശോധനയിൽ 192 കുപ്പി മാഹി മദ്യവുമായി ചാവശ്ശേരി പറമ്പ് സ്വദേശി കെ.പി.മണി എന്ന അയ്യപ്പൻ മണിയെ (48) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ചാവശ്ശേരി പറമ്പ് കേന്ദ്രീകരിച്ച് മാഹി മദ്യ വിൽപന വ്യാപകമാകുന്നു എന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ബഷീർ പിലാട്ട്, പ്രിവന്റീവ് ഓഫിസർ വി.എൻ.സതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ശ്രീജിത്ത്, ബെൻഹർ കോട്ടത്തുവളപ്പിൽ, ടി.പി.സുദീപ്, ടി.അഭിജിത്ത്, കെ.പി.ജുനീഷ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ.ആനന്ദകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!