55 സ്ഥാനാർഥികളുമായി കോൺഗ്രസ്; ആദ്യഘട്ട പട്ടിക പുറത്ത്.
ന്യൂഡൽഹി ∙ 55 സ്ഥാനാർഥികളുമായി കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. കോൺഗ്രസിൽ നിന്നു പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിനിധീകരിക്കുന്ന പാലക്കാട്, കെ. ബാബു ഒഴിഞ്ഞ തൃപ്പൂണിത്തുറ മണ്ഡലങ്ങളിലൊഴികെ സിറ്റിങ് എംഎൽഎമാരെല്ലാം മത്സരത്തിനുണ്ട്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്‌ണന്റെ പേര് തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു.
കോൺഗ്രസിൽ നിന്നു പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിനിധീകരിക്കുന്ന പാലക്കാട്, കെ. ബാബു ഒഴിഞ്ഞ തൃപ്പൂണിത്തുറ മണ്ഡലങ്ങളിലൊഴികെ സിറ്റിങ് എംഎൽഎമാരെല്ലാം മത്സരത്തിനുണ്ട്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്‌ണന്റെ പേര് തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു. കെ.മുരളീധരൻ (വട്ടിയൂർക്കാവ്), വി.ടി.ബൽറാം (തൃത്താല), ടി.എൻ.പ്രതാപൻ (മണലൂർ), വി.പി. സജീന്ദ്രൻ (കുന്നത്തുനാട്), ബിന്ദു കൃഷ്ണ (കൊല്ലം), കെ.പ്രവീൺ കുമാർ (കൊയിലാണ്ടി), ഒ.ജെ.ജനീഷ് (കൊടുങ്ങല്ലൂർ), കെ.സി.സുബ്രഹ്‌മണ്യൻ (തരൂർ), കെ.പി.നൗഷാദ് അലി (പൊന്നാനി), സുമേഷ് അച്യുതൻ (ചിറ്റൂർ), അയിഷ പോറ്റി (കൊട്ടാരക്കര), ഐ.സി. ബാലകൃഷ്ണൻ (ബത്തേരി), കെ.എം. അഭിജിത്ത് (നാദാപുരം), കെ. ജയന്ത് (കോഴിക്കോട് നോർത്ത്), സണ്ണി ജോസഫ് (പേരാവൂർ), സജീവ് ജോസഫ് (ഇരിക്കൂർ), ഐ.സി. ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി), ടി. സിദ്ദിഖ് (കൽപറ്റ), എ.പി. അനിൽകുമാർ (വണ്ടൂർ), ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ), സനീഷ് കുമാർ ജോസഫ് (ചാലക്കുടി), റോജി എം. ജോൺ (അങ്കമാലി), അൻവർ സാദത്ത് (ആലുവ), വി.ഡി സതീശൻ (പറവൂർ), ടി.ജെ വിനോദ് (എറണാകുളം), ഉമ തോമസ് (തൃക്കാക്കര), മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ), തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി), രമേശ് ചെന്നിത്തല (ഹരിപ്പാട്), സി.ആർ. മഹേഷ് (കരുനാഗപ്പള്ളി), പി.സി വിഷ്ണുനാഥ് (കുണ്ടറ), എം. വിൻസന്റ് (കോവളം), വി.പി. സജീന്ദ്രൻ (കുന്നത്തുനാട്), ജ്യോതികുമാർ ചാമക്കാല (പത്തനാപുരം), വിദ്യാ ബാലകൃഷ്ണൻ (എലത്തൂർ). രമേശ് പിഷാരടി (പാലക്കാട്)
