അ​ണി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി കെ. കെ. ശൈലജയുടെ റോ​ഡ് ഷോ

Share our post

​ഇ​രി​ട്ടി: അ​ണി​ക​ളി​ലും പ്ര​വ​ർ​ത്ത​ക​രി​ലും ആ​വേ​ശ​ത്തി​ര​യി​ള​ക്കി കെ.​കെ. ശൈ​ല​ജ​യു​ടെ മെ​ഗാ റോ​ഡ് ഷോ. ​പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ശൈ​ല​ജ​യ​ക്ക് വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഇ​രി​ട്ടി​യി​ൽ ഒ​രു​ക്കി​യ​ത്. വൈ​കുന്നേരം അ​ഞ്ചിന് പ​യ​ഞ്ചേ​രി ക​വ​ല​യി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി​യി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്നു.

തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സി​പി​എം ഇ​രി​ട്ടി ഏ​രി​യാ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​നൊ​പ്പം പ്ര​വ​ർ​ത്ത​ക​രെ റോ​ഡ് ഷോ​യി​ൽ അ​ഭി​വാ​ദ്യം ചെ​യ്ത കെ.​കെ. ശൈ​ല​ജ​ക്കൊ​പ്പം സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വ​ത്സ​ൻ പ​നോ​ളി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം. ​രാ​ജ​ൻ, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബാ​ബു​രാ​ജ് പാ​യം, വി​പി​ൻ തോ​മ​സ്, ബെ​ന്നി​ച്ച​ൻ മ​ഠ​ത്തി​ന​കം, അ​ജ​യ​ൻ പാ​യം, കെ. ​ശ്രീ​ധ​ര​ൻ, വി.​ജി. പ​ത്മ​നാ​ഭ​ൻ, സി.​വി.​എം. വി​ജ​യ​ൻ, കെ.​ജി. ദി​ലീ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!