മ​ല​യോ​ര ഹൈ​വേ​യി​ൽ പൈ​പ്പു​ക​ൾ മാറ്റാതെ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി

Share our post

ഇ​രി​ട്ടി: മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ള്ളി​ത്തോ​ട്-​മ​ണ​ത്ത​ണ റീ​ച്ചി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. റോ​ഡി​ന്‍റെ ടാ​റിം​ഗ് ക​ഴി​ഞ്ഞു​ള്ള ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ന്ന ആ​ന​പ്പ​ന്തി – ക​രി​ക്കോ​ട്ട​ക്ക​രി റീ​ച്ചി​ലെ പ്ര​വൃ​ത്തി ആ​രേ​യും അ​ത്ഭു​ത​പെ​ടു​ത്തു​ന്ന​താ​ണ്. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ര​ണ്ടു പൈ​പ്പു​ക​ൾ കി​ട​ന്നി​രു​ന്ന സ്ഥ​ല​ത്ത് അ​ത് എ​ടു​ത്തു മാ​റ്റാ​തെ​യാ​ണ് കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി തൊ​ഴി​ലാ​ളി​ക​ൾ പോ​യി​രി​ക്കു​ന്ന​ത്.

സൂ​പ്പ​ർ​വൈ​സ​റ​ട​ക്ക​മു​ള്ള​വ​ർ ഒ​പ്പം ഉ​ള്ള​പ്പോ​ഴാ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. ഇ​തൊ​ന്നും ക​ണ്ടെ​ത്തി തി​രു​ത്താ​നും കെ​ആ​ർ​എ​ഫ്ബി അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യുന്നി​ല്ല. അ​ധി​കൃ​ത​രു​ടെ നി​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി കോ​ൺ​ട്രാ​ക്ട​ർ​മാ​ർ​ക്ക് തോ​ന്നും പോ​ലെ​യാ​ണ് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!