വി​മാ​ന​ത്താ​വ​ള റ​ൺ​വേ വി​ക​സ​നം: സ്ഥ​ലം വി​ട്ടു ന​ൽ​കി​യ​വ​ർ​ക്ക് 10 ല​ക്ഷം ‌‌ രൂ​പ​യു​ടെപ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പാ​ക്കേ​ജ്

Share our post

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ൺ​വേ വി​ക​സ​ന​ത്തി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ ഉ​ട​മ​ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ​യു​ടെ പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് അ​നു​വ​ദി​ച്ച​താ​യി കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ അ​റി​യി​ച്ചു.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ 4000 മീ​റ്റ​റാ​യി ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​തി​ന് കീ​ഴ​ല്ലൂ​ര്‍ വി​ല്ലേ​ജി​ലെ കാ​നാ​ട്, കീ​ഴ​ല്ലൂ​ര്‍ ദേ​ശ​ങ്ങ​ളി​ലാ​യി 245 .32 ഏ​ക്ക​ര്‍ ഭൂ​മി​യേ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ 2017ലാ​ണ് സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച​ത്. 2018 ല്‍ ​വി​ജ്ഞാ​പ​നം വ​ന്നു. ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ല്‍ അ​തി​ര്‍​ത്തി​യി​ല്‍ താ​മ​സി​ക്കു​ന്ന 42 വീ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 25 ഏ​ക്ക​ര്‍ കൂ​ടി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

ഇ​തു​ൾ​പ്പെ​ടെ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന 210 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് കീ​ഴ​ല്ലൂ​ര്‍, കൂ​ടാ​ളി വി​ല്ലേ​ജു​ക​ളി​ലാ​യി 36.18 ഏ​ക്ക​ര്‍ ഭൂ​മി​യും ഏ​റ്റെ​ടു​ക്കാ​ന്‍ താ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും 2018 ൽ ​ആ​രം​ഭി​ച്ച ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും പൂ​ർ​ത്തീ​ക​രി​ക്കാ​തെ നി​ൽ​ക്കു​ക​യാ​ണ്. വാ​ലു​വേ​ഷ​ൻ ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ് എ​ങ്കി​ലും ഏ​ഴു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സ്വ​ന്തം ഭൂ​മി​യി​ൽ വാ​ട​ക​ക്കാ​രെ പോ​ലെ ക​ഴി​യേ​ണ്ടു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​ർ​ക്ക്.

മ​ഴ​ക്കെ​ടു​തി​യി​ലും മ​റ്റും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച വീ​ടു​ക​ൾ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ മ​ക്ക​ളു​ടെ വി​വാ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സ്വ​ന്തം ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി തു​ക ക​ണ്ടെ​ത്താ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ വീ​ടു​ക​ൾ പ​ല​തും കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ഭൂ​മി പ​ണ​യം വ​യ്ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഭൂ​മി​യു​ടെ വാ​ലു​വേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് കാ​ല​ങ്ങ​ൾ ആ​യി​ട്ടും തു​ക വി​ത​ര​ണം ചെ​യ്തു ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളി​ൽ വ​ലി​യ പ്ര​യാ​സം ഉ​ള​വാ​ക്കി​യി​ട്ടു​ണ്ട്. 19 (1) നോ​ട്ടി​ഫി​ക്കേ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി തു​ക വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും 2008 ലെ ​പ്ര​ത്യേ​ക പാ​ക്കേ​ജ് ത​ന്നെ ഇ​പ്പോ​ൾ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്കും ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ക​യും ക​ത്ത് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ക്കാ​ര്യ​ങ്ങ​ൾ ഒ​ക്കെ ക​ണ​ക്കി​ലെ​ടു​ത്ത് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ വി​ക​സ​ന​ത്തി​നാ​യി ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ത​ല​ശേ​രി താ​ലൂ​ക്കി​ലെ കീ​ഴ​ല്ലൂ​ര്‍ വി​ല്ലേ​ജി​ലെ 245.32 ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ കു​ടി​യൊ​ഴി​ക്ക​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം രൂ​പ​യു​ടെ പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് കൂ​ടി അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!