തിങ്കളാഴ്ച മുതല്‍ ബെവ്കോയിൽ ‘നോട്ട് നിരോധനം’; നിയന്ത്രണം പ്രീമിയം കൗണ്ടറുകളിൽ
തിരുവനന്തപുരം∙ തിങ്കളാഴ്ച മുതല്‍ ബെവ്കോയുടെ സെല്‍ഫ് ഹെല്പ് പ്രീമിയം കൗണ്ടറുകളില്‍ ‘നോട്ട് നിരോധനം’. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്കി. ഇതു കര്‍ശനമായി പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ പണം സ്വീകരിക്കില്ലെന്നും യുപിഐ, കാര്‍ഡ് പെയ്മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും അറിയിച്ച് ഹിന്ദിയില്‍ ഉള്‍പ്പെടെ നോട്ടിസുകള്‍ ഔട്ട്ലറ്റുകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 15 മുതല്‍ തന്നെ ഇതിന്റെ നടപടികള്‍ ആരംഭിച്ചിരുന്നു.
