നടന്നു പോയാൽ കിടന്നു വരേണ്ട അവസ്ഥയാണ് സർക്കാർ ആസ്പത്രികളിൽ; കെ.രഞ്ചിത്ത്.
പേരാവൂർ: നടന്നു പോയാൽ തിരിച്ച് കിടന്നു വരേണ്ട അവസ്ഥയാണ് സർക്കാർ ആസ്പത്രികളിലെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്. വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ഡി.എ പേരാവൂർ താലൂക്ക് ആസ്പത്രിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിട്ടി റോഡിൽ നിന്നാരംഭിച്ച മാർച്ച് ആസ്പത്രിക്ക് മുന്നിൽ പോലീസ് തടഞ്ഞു. മണ്ഡലം പ്രസിഡന്റ് ബേബി സോജ അധ്യക്ഷയായി. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി കെ.വി.അജി, ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ കൂട്ട ജയപ്രകാശ്, ശ്രീകുമാർ കൂടത്തിൽ, കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ മനോഹരൻ വയോറ , സന്തോഷ് സ്റ്റീഫൻ, ടി.എസ്.ഷിനോജ്, സി.ആദർശ്, അരുൺ ഭരത്, പ്രജിത്ത് ചാലാറത്ത് തുടങ്ങിയവർ സംസാരിച്ചു.
താലൂക്ക് ആസ്പത്രിയിൽ ഡോക്ടറുടെയും സ്റ്റാഫിന്റെയും തസ്തിക നികത്തുക, ആസ്പത്രി കെട്ടിട നിർമ്മാണം പൂർത്തിയാക്കുക, ഫാർമസിയിൽ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
