ദേ​ശീ​യ​പാ​ത 766ൽ ​ക​ർ​ണാ​ട​ക​യി​ൽ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി; കേ​ര​ള ഭാ​ഗ​ത്ത് പ്ര​വ​ർ​ത്ത​ന​മി​ല്ല

Share our post

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ, ബ​ന്ദി​പ്പു​ര വ​ന​മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത 766ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ർ​ണാ​ട​ക ഭാ​ഗ​ത്ത് പ​ണി പൂ​ർ​ത്തി​യാ​യി​ട്ടും കേ​ര​ള​ഭാ​ഗ​ത്ത് ഇ​തു​വ​രെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു.

ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​തി​ർ​ത്തി​യാ​യ കേ​ര​ള​ത്തി​ന്‍റെ ചെ​ക്ക്പോ​സ്റ്റ് സ്ഥി​തി​ചെ​യ്യു​ന്ന മൂ​ല​ഗ​ള്ളി വ​രെ ദേ​ശീ​യ​പാ​ത​യു​ടെ ന​വീ​ക​ര​ണ​വും വി​ക​സ​ന​വും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കേ​ര​ള​ഭാ​ഗ​ത്ത് ഇ​തു​വ​രെ യാ​തൊ​രു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

പാ​ത വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി അ​നു​ബ​ന്ധ ന​ട​പ​ടി​ക​ളും റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ വ്യ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

രാ​ത്രി​യാ​ത്രാ നി​രോ​ധ​നം നി​ല​നി​ൽ​ക്കു​ന്ന ഈ ​പാ​ത​യി​ൽ പ​ക​ൽ​സ​മ​യ​ത്ത് ധാ​രാ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ റോ​ഡി​ന്‍റെ വി​ക​സ​നം വൈ​കു​ന്ന​ത് യാ​ത്ര​ക്കാ​രെ​യും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളെ​യും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​ര​ള​ഭാ​ഗ​ത്തും വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് നാ​ട്ടു​കാ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!