പൊ​ങ്കാ​ല ഭ​ക്ത​രി​ൽ നി​ന്ന് അ​ന​ധി​കൃ​ത പി​രി​വ്; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

Share our post

തി​രു​വ​ന​ന്ത​പു​രം: പൊ​ങ്കാ​ല​യി​ടാ​ൻ ത​ല​സ്ഥാ​ന​ത്തെ​ത്തി​യ ഭക്ത​രി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി പ​ണം പി​രി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കാ​ർ പാ​ർ​ക്കിം​ഗി​ന്‍റെ പേ​രി​ൽ അ​ന​ധി​കൃ​ത പി​രി​വ് ന​ട​ത്തി​യ ക​ർ​ണ​നും മ​റ്റൊ​രാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​രു കാ​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി ഇ​വ​ർ 400 രൂ​പ വാ​ങ്ങി​യെ ന്ന് ​പോ​ലീ​സ് പ​റ​ഞ്ഞു. ത​മ്പാ​നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു. പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് പ​ല സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും പി​രി​വ് ന​ട​ത്തു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഇ​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പൊ​ങ്കാ​ല​യി​ടാ​നെ​ത്തു​ന്ന ഭ​ക്ത​രി​ൽ നി​ന്ന് അ​ന​ധി​കൃ​ത പ​രി​വ് ന​ട​ത്ത​രു​തെ​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!