ജിമ്മി ജോർജ് ഗാലറി സന്ദർശക പുസ്തകത്തിലെ ആദ്യ സന്ദേശം രാഹുൽ ഗാന്ധിയുടേത്
പേരാവൂർ: ഗുഡ് എർത്ത് ചെസ് കഫെയിൽ ഒരുക്കിയ ജിമ്മിജോർജ് ഗാലറിയുടെ സന്ദർശക പുസ്തകത്തിൽ ആദ്യസന്ദേശവും ഒപ്പും രാഹുൽ ഗാന്ധിയുടേത്. ഒരു ഇതിഹാസം പിറന്ന സ്ഥലം കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം, ഇത്ര ചെറുപ്പത്തിൽ തന്നെ ഒരു ദുരന്തം അദ്ദേഹത്തെ കൊണ്ടുപോയി എന്നത് വളരെ സങ്കടകരമാണ്, ഇവിടെ നിന്ന് ഇനിയും നിരവധി അത്ഭുത താരങ്ങൾ ഉയർന്നുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു (Lovely to see the place where a legend was born.Very sad that a tragedy took him away so young . I hope many more amazing players emerge from here) എന്നാണ് രാഹുൽ ഗാന്ധി സന്ദർശക പുസ്തകത്തിൽ എഴുതിയത്.

1988-ൽ ജിമ്മി ജോർജിന്റെ ഒന്നാം ചരമവാർഷികത്തിന് ഫൗണ്ടേഷൻ പുറത്തിറക്കിയ രാജീവ് ഗാന്ധിയുടെ സന്ദേശം ഉൾക്കൊള്ളുന്ന സുവനീർ കോപ്പി സെബാസ്റ്റ്യൻ ജോർജ് രാഹുൽ ഗാന്ധിക്ക് കൈമാറുന്നു, ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് സമീപം.
