കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറി അഗസ്റ്റിൻ കാരാക്കട അന്തരിച്ചു
കോഴിക്കോട് : കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഗസ്റ്റിൻ കാരാക്കട (87) അന്തരിച്ചു. കല്ലാനോട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടായിരുന്നു. ഭാര്യ: അന്നാമ്മ . മക്കൾ: ലാലി (റിട്ട. കെ.എസ്ആർ .ടി .സി), ഷാജി കാരക്കട (കല്ലാനോട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്, കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്), പോളി ( കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ പ്രസിഡൻറ്), സജി അഗസ്റ്റിൻ (എസ്. ഐ. കുറ്റ്യാടി പോലീസ് സ്റ്റേഷൻ) സിബി (കൂരാച്ചുണ്ട് ബിസിനസ്). മരുമക്കൾ: റാണി, പ്രസന്ന, മോളി, സിന്ധു, ലിൻസി . അച്ഛൻ : ദേവസ്യ . അമ്മ :മറിയം. സഹോദരങ്ങൾ: ജെയിംസ്, ബേബി, തോമസ് , എൽസി, പരേതരായ ജോസഫ്, മേരി. സംസ്കാരം ഇന്ന് വൈകിട്ട് കൂരാച്ചുണ്ട് സെയ്ൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
